മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഗൃഹോപകരണ വായ്പ

Posted on: September 1, 2018

കൊച്ചി : പ്രളയദുരന്ത ബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ മുത്തൂറ്റ് ഫിനാന്‍സ് പൂജ്യം ശതമാനം പലിശയിലും ഉദാരമായ പ്രതിമാസ തിരിച്ചടവിലുള്ള വായ്പ നല്‍കുന്നു.

ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മറ്റു ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനാണ് പലിശയില്ലാ വായ്പ കമ്പനി നല്‍കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജും കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

”പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവിതം സാധാരണ നിലയിലാക്കുവാന്‍ നാം അവരോടൊപ്പം നില്‍ക്കേണ്ടതുണ്ട്. പൂജ്യം ശതമാനം പലിശ വായ്പയും ഉദാരമായ പ്രതിമാസ തിരിച്ചടവും ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ സാധാരണനിലയിലേക്കു തിരിച്ചെത്തിക്കുവാന്‍ സഹായമാകുമെന്നു വിശ്വസിക്കുന്നു” മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

TAGS: Muthoot Finance |