യുടിഐ ക്രെഡിറ്റ് റിസ്‌ക് ഫണ്ട്

Posted on: August 22, 2018

കൊച്ചി : മികച്ച റിട്ടേൺ നൽകാൻ യുടിഐ ക്രെഡിറ്റ് റിസ്‌ക് ഫണ്ടിന് (പഴയ പേര് യുടിഐ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട്) കരുത്തുണ്ടെന്ന് യുടിഐ എഎംസി ഫിക്‌സഡ് ഇൻകം തലവൻ അമാൻദീപ് ചോപ്ര പറഞ്ഞു. ഉയർന്ന വരുമാനം സ്വരൂക്കൂട്ടുന്ന ഇൻകം ഉപകരണങ്ങളിലെ നിക്ഷേപത്തിലൂടേയും പലിശ വ്യതിയാനം നൽകുന്ന ഉപകരണങ്ങൾ സജീവമായി കൈകാര്യം ചെയ്യുന്നതിലൂടെയുമാണിത് സാധ്യമാകുന്നത്.

ഫണ്ടിന്റെ നിക്ഷേപശേഖരത്തിലെ നിക്ഷേപങ്ങൾ 2-4 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്നതും മികച്ച റിട്ടേൺ നൽകാൻ കഴിവുള്ളതുമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്ക് രണ്ടു തവണ റിപോ നിരക്കിൽ 0.25ശതമാനം വീതം വർധന വരുത്തിയെങ്കിലും വിപണി പോസീറ്റീവായിട്ടാണ് പ്രതികരിച്ചത്. ഹൃസ്വകാലത്തിലെ അനിശ്ചിതത്വം മാറ്റുവാൻ റിസർവ് ബാങ്ക് തീരുമാനം സഹായിച്ചതാണ് വിപണിയുടെ പോസിറ്റീവ് മനോഭാവത്തിനു കാരണമെന്നും അദേഹം പറഞ്ഞു. ക്രൂഡോയിൽ വില, യുഎസ് ട്രഷറി യീൽഡ്, യുഎസ് ഡോളർ നീക്കം എന്നിവയെ അധികരിച്ചാവും ഡെറ്റ് വിപണിയുടെ നീക്കം. അതുകൊണ്ടുതന്നെ യുടിഐ ക്രെഡിറ്റ് റിസ്‌ക് ഫണ്ട് പോലുള്ളവ മികച്ച നിക്ഷേപാവസരമാണ് നിക്ഷേപകർക്കു ലഭ്യമാക്കുന്നതെന്നും ചോപ്ര പറഞ്ഞു.