ബാങ്കിടപാടുകൾ സൗജന്യമാക്കി പേടിഎം ആപ്

Posted on: May 26, 2018

കൊച്ചി : പേടിഎം, സൗജന്യമായി ബാങ്ക് ഇടപാടുകൾ നടത്താനുള്ള പുതിയ ആപ് അവതരിപ്പിച്ചു. ബാങ്ക് ട്രാൻസ്ഫർ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഓരോ ഉപയോക്താവിനും 100 രൂപ വീതം റിവാർഡ് ലഭിക്കും.ഏതു ബാങ്കിൽ നിന്നും ഏതു ബാങ്കിലേയ്ക്കും അതിവേഗത്തിലും അനായാസമായും തടസമില്ലാതെയും പണം കൈമാറ്റാൻ പേയ്‌മെന്റ് വാലറ്റിൽ പണം നിക്ഷേപിക്കാതെ തന്നെ പേടിഎം ബാങ്ക് ട്രാൻസ്‌ഫേഴ്‌സ് ആപ് വഴി സാധിക്കും.

ചാർജുകൾ ഒന്നും ഇല്ലെന്നതാണ് പ്രത്യേകത. പേടിഎം ആപ് ഉപയോഗിക്കുന്നതിന് കെവൈസി-യുടെ ആവശ്യവും ഇല്ല.നൂറു രൂപ റിവാർഡായി ലഭിക്കാൻ പേടിഎം ആപ്പിലെ ബാങ്ക് ട്രാൻസ്ഫറിൽ പ്രവേശിച്ച് സ്വന്തം ബാങ്ക് സെലക്ട് ചെയ്യണം. ഉടൻ ഓട്ടോമാറ്റിക്കായി, ആപ്, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെടും. അപ്പോൾ തന്നെ 10 രൂപ ബാങ്ക് അക്കൗണ്ടിലെത്തും.

പേടിഎം ആപ്പിലെ ബാങ്ക് ട്രാൻസ്ഫറിൽ പ്രവേശിച്ച് ഏത് ബാങ്ക് അക്കൗണ്ടിലേയ്‌ക്കോ, ഗുണഭോക്താവിന്റെ ഐഎഫ്എസ്‌സി കോഡുവഴിയോ, ആധാർ വഴിയോ തത്സമയം പണം അയക്കുമ്പോൾ 50 രൂപ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. മൊബൈൽ റീച്ചാർജിനോ മറ്റു ബില്ലുകൾ അടയ്ക്കാനോ പേടിഎം ആപ്പിലെ ഭീം യുപിഐ ഉപയോഗിച്ചാൽ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് 30 രൂപ ക്രെഡിറ്റ് ചെയ്യപ്പെടും. പേടിഎം ആപ്പിലെ ബാങ്ക് ട്രാൻസ്ഫർ വഴി ഏതു ബാങ്കിലേയ്ക്കും പണം അയക്കുന്ന ഓരോ ഇടപാടിനും 200 രൂപ ഉറപ്പായും ലഭിക്കും.

TAGS: Paytm |