ഇൻഡിട്രേഡ് വായ്പാ ബിസിനസിലേയ്ക്ക്

Posted on: May 25, 2018

കൊച്ചി : ബ്രോക്കിംഗ് സ്ഥാപനമായ ഇൻഡിട്രേഡ് 9ജെ ആർ ജി) ചെറുകിട വായ്പാ, ഭവനവായ്പാ മേഖലകളിലേക്ക്. വളർച്ചയുടെ ഭാഗമായി കമ്പനിയുടെ ഇക്വിറ്റി ബ്രോക്കിംഗ് ബിസിനസ് 32 കോടി രൂപയ്ക്ക് മുംബൈയിലെ ചോയ്‌സ് ഗ്രൂപ്പിനു കൈമാറി. ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ ജെ.ആർ.ജി ഫിൻകോർപ്പിൽ 24 കോടി രൂപയുടെ ഓഹരികൾ വാങ്ങാനും 11 കോടി രൂപ ഇൻഡിട്രേഡ് ഹൗസിംഗ് ഫിനാൻസിൽ നിക്ഷേപിക്കും.

ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനത്തിലും മൈക്രോ ഫിനാൻസിലുമാണ് കഴിഞ്ഞ ഏതാനും വർഷമായി ഇൻഡിട്രേഡ് ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നതെന്ന് ഇൻഡിട്രേഡ് ഗ്രൂപ്പ് ചെയർമാൻ സുധീപ് ബന്ദ്യോപാധ്യായ പറഞ്ഞു. വായ്പാ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രോക്കിംഗ് ബിസിനസിൽ നിന്നു പിൻവാങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

കച്ചവടക്കാർക്ക് പണം മുൻകൂറായി നൽകിക്കൊണ്ട് ചെറുകിട, സൂക്ഷ്്മ, ഇടത്തരം സംരംഭങ്ങൾക്കു പിന്തുണ നൽകും. എംഎസ്എംഇവായ്പ ഈ മാസംമുതൽആരംഭിക്കുമെന്നുംസുധീപ് ബന്ദ്യോപാധ്യായ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 10 മുൻനിര ബ്രോക്കിംഗ് സ്ഥാപനമാകാനുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു ചുവട്‌വെയ്പ്പാണെന്നു ചോയിസ് ഗ്രൂപ്പ് എംഡി കമൽ പോഡാർ പറഞ്ഞു.

TAGS: Inditrade |