ഐസിഐസിഐ സെക്യൂരിറ്റീസ് മിഷൻ സമൃദ്ധി സംഘടിപ്പിച്ചു

Posted on: March 14, 2018

കൊച്ചി : ഐസിഐസിഐ സെക്യൂരിറ്റീസ് വനിതാ ദിനത്തിൽ മിഷൻ സമൃദ്ധി പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ നേവിയിലും പോലീസിലും ജോലി ചെയ്യുന്ന വനിതകൾക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഐസിഐസിഐ സെക്യൂരിറ്റീസ് മിഷൻ സമൃദ്ധി ഒരുക്കിയത്.

രാജ്യത്തെ ഗ്രാമീണ മേഖലകളിലും പട്ടണങ്ങളിലും സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനായി 2000 മുതൽ ഐസിഐസിഐ ഡയറക്ട് എന്ന ബ്രാൻഡിൽ ഐസിഐസിഐ സെക്യൂരിറ്റീസ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്. 2017 മുതലാണ് പോലീസിലും സൈനിക രംഗത്തും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സാമ്പത്തിക അവബോധം സൃഷ്ടിക്കുന്നതിനായി ഐസിഐസിഐ സെക്യൂരിറ്റീസ് മിഷൻ സമൃദ്ധി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച് തുടങ്ങിയത്.

സെബി ആരംഭിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സുമായി ചേർന്ന് സാമ്പത്തിക രംഗത്തെ കാര്യങ്ങളെ കുറിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനും സേവിംഗ്‌സും നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിനും സെമിനാറുകൾ സഹായിക്കുന്നു. പണപ്പെരുപ്പം, കൂട്ടുപലിശ, നോട്ട് അസാധുവാക്കൽ എന്നിവ എന്താണെന്ന് സെമിനാർ പരാമർശിക്കുന്നുണ്ട്.