ഐഡിഎഫ്‌സി മ്യൂച്ച്വൽ ഫണ്ട് ആസ്‌ക്ക് ബഗ്‌സ് ചാറ്റ് ഇന്റർഫേസ് അവതരിപ്പിച്ചു

Posted on: December 27, 2017

കൊച്ചി : ഐഡിഎഫ്‌സി മ്യൂച്ച്വൽ ഫണ്ട് ഓൺലൈൻ ഇടപാട് അവതരിപ്പിച്ചു. നിലവിലെ നിക്ഷേപകർക്ക് ഇനി വെബ്‌സൈറ്റിലെ ആസ്‌ക്ക് ബഗ്‌സ് എന്നൊരു ചാറ്റ് ഇന്റർഫേസിലൂടെ അന്വേഷണങ്ങളൂം ഇടപാടുകളും നടത്താം. ഈ സൗകര്യം മ്യൂച്ച്വൽ ഫണ്ട് വ്യവസായത്തിന് മാത്രമല്ല ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇൻഷുറൻസ് രംഗത്തിനാകെ പുതുമ നിറഞ്ഞതാണ്.

മനുഷ്യ സംഭാഷണം അനുകരിക്കുന്ന സങ്കീർണമായ കണക്കുവഴികളുള്ള സ്വാഭാവിക ഭാഷ പ്രോസസിങാണ് (എൻഎൽപി-നാച്വറൽ ലാംഗ്വേജ് പ്രോസസിങ്) ആസ്‌ക് ബഗ്‌സിൽ ഉപയോഗിക്കുന്നത്. ചാറ്റ്‌ബോട്ട് അധിഷ്ഠിതമായ അന്വേഷണങ്ങൾക്കും ഇടപാടുകൾക്കും അനുസരിച്ച് എൻഎൽപി ഉപയോഗിച്ച് ആവശ്യമായ ഡാറ്റ ലഭ്യമാക്കി പ്രവൃത്തിക്കുന്നു. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല, ഇടപാടുകൾ വേഗത്തിലുമാക്കുന്നു.

നിക്ഷേപകർക്ക് ആസ്‌ക്ക് ബഗ്‌സിലൂടെ ഐഡിഎഫ്‌സി എംഎഫ് വെബ്‌സൈറ്റിൽ ചാറ്റിങിലൂടെ ഇടപാടു നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് ഐഡിഎഫ്‌സി എഎംസി സിഇഒ വിശാൽ കപൂർ പറഞ്ഞു.

ആസ്‌ക്ക് ബഗ്‌സ് ഇടപാട് ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും സാധ്യമാണ്. മുൻകൂട്ടി രജിസ്‌ട്രേഷൻ ആവശ്യമില്ല. നിക്ഷേപകന്റെ പാനും മൊബൈൽ നമ്പറും മാത്രം മതി. ഒടിപി വെരിഫിക്കേഷനിലൂടെയാണ് ഇടപാടു നടത്തുന്നത്. നിക്ഷേപകർക്ക് എന്തെങ്കിലും വാങ്ങാനും റിഡെംപ്ഷനും മറ്റും സംവിധാനം ഉപയോഗിക്കാം. ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ മാർഗങ്ങളിലൂടെ പേമെന്റും നടത്താം.