ഫെഡറൽ ബാങ്കിൽ പലിശരഹിത നൂർ പേഴ്‌സണൽ അക്കൗണ്ടുകൾ

Posted on: December 2, 2017

ഫെഡറൽ ബാങ്കിന്റെ പലിശരഹിത നൂർ പേഴ്‌സണൽ അക്കൗണ്ട് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ കൊച്ചിയിൽ അവതരിപ്പിക്കുന്നു.

കൊച്ചി : ഫെഡറൽ ബാങ്ക് മിലാഡി ഷെരീഫ് ദിനത്തിൽ രാജ്യത്ത് സ്ഥിര താമസക്കാരായവർക്കു വേണ്ടിയുള്ള പലിശരഹിത പേഴ്‌സണൽ അക്കൗണ്ടായ നൂർ പേഴ്‌സണൽ അക്കൗണ്ടിന്  തുടക്കം കുറിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ നൂർ അവതരിപ്പിച്ചു.

നൂർ അക്കൗണ്ട് ഉടമകൾക്ക് പ്രതിദിനം രണ്ടു ലക്ഷം രൂപ വരെ ഇടപാടു നടത്താവുന്ന പ്ലാറ്റിനം റൂപേ കാർഡിന് അർഹതയുണ്ടാകും. തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ ഓരോ ത്രൈമാസത്തിലും രണ്ടു തവണ വീതം പ്രവേശനവും ലഭിക്കും.

ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയ്ൽ ബിസിനസ് വിഭാഗം മേധാവിയുമായ ജോസ് കെ. മാത്യു, സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോൺ മേധാവിയുമായ എൻ.വി. സണ്ണി, റീട്ടെയ്ൽ ബിസിനസ് വൈസ് പ്രസിഡന്റ് കുരിയാക്കോസ് കോണിൽ, ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലുവ റീജണൽ മേധാവിയുമായ ജോയ് പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.