ഡി എസ് പി ബ്ലാക്ക്‌റോക്ക് ഈക്വൽ നിഫ്റ്റി 50 എൻഎഫ്ഒ ഒക്ടോബർ 13 വരെ

Posted on: October 1, 2017

കൊച്ചി : ഡി എസ് പി ബ്ലാക്ക് റോക്കിന്റെ പാസീവ് ഫണ്ട് വിഭാഗത്തിലെ ആദ്യ പദ്ധതിയായ ഡി എസ് പി ബ്ലാക്ക് റോക്ക് ഈക്വൽ നിഫ്റ്റി 50 ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. നിഫ്റ്റി 50 ഫണ്ടിൽ നിന്നു വ്യത്യസ്തമായി ഇതിൽ എല്ലാ ഓഹരികളിലും തുല്യമായി നിക്ഷേപം നടത്തുകയാണു ചെയ്യുന്നത്. ഓരോ വിഭാഗത്തിലും മുൻ നിരയിൽ നിൽക്കുന്ന ബ്ലൂ ചിപ് കമ്പനികളിൽ നിക്ഷേപം നടത്തി എല്ലാ സാഹചര്യങ്ങളിലും നേട്ടമുണ്ടാക്കുകയാണ് നിക്ഷേപ തന്ത്രം.

ഡി എസ് പി ബ്ലാക്ക് റോക്ക് ഈക്വൽ നിഫ്റ്റി 50 ന്റെ ന്യൂ ഫണ്ട് ഓഫർ ഒക്ടോബർ 13 ന് സമാപിക്കും. ഗൗരി സെകാരിയ ആണ് ഫണ്ട് മാനേജർ. രണ്ടു ദശാബ്ദമായി വിജയകരമായി ഫണ്ടുകൾ ആസൂത്രണം ചെയ്യുന്ന തങ്ങൾ പാസീവ് ഫണ്ട് വഴി ഉത്പന്ന ശ്രേണി വിപുലീകരിക്കുകയാണെന്ന് ഡി എസ് പി ബ്ലാക്ക് റോക്ക് പ്രസിഡന്റ് കൽപേൻ പരേഖ് ചൂണ്ടിക്കാട്ടി.

വ്യക്തികൾക്കും ഉയർന്ന ആസ്തിയുള്ള നിക്ഷേപകർക്കും ആകർഷകമായ ഒരു അവസരമാണ് ഡി എസ് പി ബ്ലാക്ക് റോക്ക് ഈക്വൽ നിഫ്റ്റി 50 എന്ന് ഡി എസ് പി ബ്ലാക്ക് റോക്ക് സീനിയർ വൈസ് പ്രസിഡന്റ് അനിൽ ഘെലാനി ചൂണ്ടിക്കാട്ടി.