ഹ്രസ്വകാല ഇൻകം ഫണ്ടുകളിലേക്ക് തിരിയാൻ പറ്റിയ സമയം

Posted on: September 30, 2017

കൊച്ചി : നിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ അകലുമ്പോൾ ഹ്രസ്വകാല ഇൻകം ഫണ്ടുകൾ നിക്ഷേപകരെ ആകർഷിക്കുന്നു. അധികം സാഹസമില്ലാതെ സ്ഥിര വരുമാനം ഉറപ്പുനൽകുന്ന ഇത്തരം ഫണ്ടുകളിൽ ഒന്നാണ് യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട്. നാലു വർഷമാണ് ഫണ്ടിന്റെ മച്വരിിറ്റി കാലാവധി. ഉയർന്ന ക്രെഡിറ്റ് നിലവാരവും വൈവിധ്യമാർന്ന നിക്ഷേപ സാധ്യതകളും ഫണ്ട് ഉറപ്പു നൽകുന്നു.

കഴിഞ്ഞ 15 മാസത്തിനിടെ ആർബിഐ നിരക്കിൽ 150 ബിപിഎസ് കുറവു വരുത്തിയതോടെ അടുത്ത 3-6 മാസത്തേക്ക് ഇനി നിരക്ക് കുറയ്ക്കൽ ഉണ്ടാകാൻ സാധ്യതയൊന്നും ഇല്ലെന്നും പണ ലഭ്യത ന്യൂട്രലാക്കാനുള്ള ആർബിഐയുടെ ശ്രമത്തിന്റെ ഭാഗമായി വരും മാസങ്ങളിൽ വരവിൽ കുത്തനെ ഉയർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതു കൊണ്ടു തന്നെ നിക്ഷേപകരുടെ ശ്രദ്ധ ഇനി ഹ്രസ്വകാല ഫണ്ടുകളിലേക്ക് തിരിയണമെന്നും ഒന്നു മുതൽ മൂന്നു വർഷം വരെയുള്ള നിക്ഷേപങ്ങളാണ് ഞങ്ങൾ നിർദേശിക്കാറുള്ളതെന്നും നിരക്കു വ്യത്യാസങ്ങൾ ബാധിക്കാത്ത ഈ ഫണ്ടുകൾ കാര്യമായ ദോഷം ചെയ്യാതെ റിട്ടേൺ നൽകുന്നുവെന്നും യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട് മാനേജർ സുധീർ അഗർവാൾ പറഞ്ഞു.

യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ടുകൾ സ്ഥിരത പാലിക്കുന്നു. ക്രിസിൽ ഷോർട്ട് ടേം ബോണ്ട് ഫണ്ട് ഇൻഡക്‌സിന്റെ ബഞ്ച് മാർക്കിനേക്കാൾ മികവും പ്രകടിപ്പിക്കുന്നു. 2016 ജൂൺ 30 ലെ കണക്കിൽ ബഞ്ച് മാർക്ക് 7.87 ശതമാനമായിരിക്കെ യുടിഐ ഫണ്ട് 9.07 ശതമാനം റിട്ടേൺ കുറിച്ചു.