പാൻകാർഡ് അറിയേണ്ടതെല്ലാം

Posted on: September 2, 2013

PAN-CARDആദായനികുതി വകുപ്പ് നല്കുന്ന പത്തക്ക ആൽഫമെറിക് നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻകാർഡ്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും പാൻകാർഡ് സ്വന്തമാക്കാം. അഞ്ചുലക്ഷത്തിനുമുകളിൽ വിലയുള്ള വസ്തുവകകൾ, ആഡംബരകാറുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയുള്ളവർക്ക് പാൻ നിർബന്ധമാണ്. കൂടാതെ പലവിധ ആവശ്യങ്ങൾക്ക് പാൻകാർഡുള്ളത് സഹായകരമാണ്.

രാജ്യത്ത് പാൻകാർഡ് അപേക്ഷകൾ സ്വീകരിക്കുന്നതിനും വിതരണംചെയ്യുന്നതിനും സ്വകാര്യ ഏജൻസികൾക്ക് കരാർ നല്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യ്ത്യസ്ത ഏജൻസികൾക്കാണ് പാൻ കാർഡ് വിതരണച്ചുമതല. കേരളത്തിൽ പത്തിലധികം ഏജൻസികൾ വഴി പാൻ സ്വന്തമാക്കാവുന്നതാണ്.

പാൻ കാർഡ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നയാൾക്ക് മുന്നിൽ രണ്ടു ഓപ്ഷനുകളാണുള്ളത്. ആദ്യത്തേത്, രാജ്യത്ത് പാൻകാർഡ് സേവനങ്ങൾ നല്കാൻ ഇൻകം ടാക്‌സ് ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജൻസി വഴി പാൻ കരസ്ഥമാക്കാം. പാൻകാർഡ് വിതരണ ഏജൻസിയുടെ അടുത്തുപോയി പാൻ സ്വന്തമാക്കുന്നതിന് വരുന്ന ചെലവ് 90 രൂപയാണ്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ കാർഡ് ലഭ്യമാകും. പാൻകാർഡ് അപേക്ഷകൾ സ്വീകരിക്കാൻ അംഗീകാരം ഏജൻസികളുടെ വിവരങ്ങൾ ഇൻകാം ടാക്‌സ് ഓഫീസിൽ നിന്നും ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ നിന്നോ ലഭ്യമാണ്.

പാൻകാർഡുകൾ വളരെയെളുപ്പത്തിൽ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങളുമായി പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ള വ്യാജ ഏജൻസികളുടെ കൈയിലകപ്പെട്ട് പണം നഷ്ടപ്പെടാനും വ്യക്തിപരമായ വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്. അതിനാൽതന്നെ ഏറ്റവും സുരക്ഷിതമാർഗം ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിൽനിന്നും ഔദ്യോഗിക ഏജൻസികളുടെ വിവരം ശേഖരിച്ചശേഷം കാർഡിനായി അപേക്ഷിക്കുന്നതാണ്.

പാൻ എടുക്കാൻ ഉപഭോക്താക്കൾക്കാവശ്യമായ അപേക്ഷാഫോമുകൾ ലഭ്യമാക്കുക, ഫോമുകൾ കൃത്യതയോടെ പൂരിപ്പിക്കാൻ സഹായിക്കുക, അപേക്ഷഫോമുകൾ ശേഖരിച്ചശേഷം സ്ലീപ്പുകൾ നല്കുക, ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് നല്കുന്ന കാർഡുകൾ അപേക്ഷകർക്ക് വിതരണം ചെയ്യുക എന്നിവയാണ് ഏജൻസികളുടെ ഉത്തരവാദിത്വം. മറ്റൊരു രീതി ഓൺലൈനായി അപേക്ഷിക്കുകയെന്നതാണ്. ഇതിന് ംംം.ശിരീാലമേഃ.രീാ.ശി എന്ന സൈറ്റ് സന്ദർശിച്ചാൽ മതി. എന്നാൽ ഇതിന് കുറെക്കൂടി കാലതമസമെടുക്കും.

കാർഡ് ലഭിക്കുമ്പോൾതന്നെ കാർഡിന്റെ നമ്പർ എഴുതി സൂക്ഷിക്കുകയോ ഫോട്ടോകോപ്പിയെടുത്തു സൂക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. പാൻ നഷ്ടപ്പെട്ടാൽ പത്തക്ക നമ്പർ സഹിതം ഏജൻസിയുമായി ബന്ധപ്പെട്ടാൽ പകരം കാർഡുകൾ ലഭ്യമാകും.

പാൻകാർഡ് എടുക്കുന്നവരെല്ലാം ആദയനികുതിയടയ്ക്കണമെന്ന ധാരണയുള്ളവരാണ്് ബഹുഭൂരിപക്ഷവും. ഇത് തെറ്റിദ്ധാരണയാണ്. പാൻ കൈവശമുള്ളവരെല്ലാം റിട്ടേൺ ഫയൽ ചെയ്യേണ്ട ആവശ്യമില്ല.

പാനിൽ ആപേക്ഷിക്കുമ്പോൾ

അപേക്ഷിക്കുന്ന വ്യക്തിയുടെ ഏറ്റവും അടുത്ത 3.5 ഃ2.5 സെന്റിമീറ്ററിലുള്ള സ്റ്റാംമ്പ് സൈസ് ഫോട്ടോ. ഐഡന്റിറ്റി പ്രൂഫിന്റെയും അഡ്രസ് പ്രൂഫിന്റെയും ഓരോ കോപ്പി എന്നിവ അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. സ്‌കൂൾ സർട്ടിഫിക്കറ്റ്, ഡിപ്പോസിറ്ററി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാർഡ് സ്‌റ്റേറ്റ്‌മെന്റ്, ബാങ്ക് പാസ് ബുക്ക്/ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വാട്ടർ ബിൽ, റേഷൻ കാർഡ്, പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിലേതെങ്കിലും ഐഡന്റിറ്റി പ്രൂഫായി കരുതാം.

ഇലക്ട്രി, ടെലഫോൺ ബിൽ, ഡിപ്പോസിറ്ററി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, എംപ്ലോയർ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് വോട്ടേഴ്‌സ് ഐഡി തുടങ്ങിയവും അഡ്രസ് പ്രൂഫായി സ്വീകരിക്കുന്നതാണ്. പേര്, അച്ഛന്റെ പേര്, ജനനതിയതി, അഡ്രസ് എന്നിവയെല്ലാം കൃത്യമായി നല്കണം. വിവാഹിതരായ സ്ത്രീകളെങ്കിലും പിതാവിന്റെ പേരാണ് സർനെയിമായി നല്‌കേണ്ടത.്

കാർഡിൽ നല്കുന്ന വിവരങ്ങളിൽ തെറ്റുപറ്റുന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കാം. അതിനാൽ ഫോം സ്വയം പൂരിപ്പിക്കുന്നതാകും ഉചിതം. ഫോൺ നമ്പർ കാർഡിൽ നിർബന്ധമല്ലെങ്കിലും നമ്പർ നല്്കുന്നതാകും ഉചിതം. അപൂർണമായ അപേക്ഷകൾ സ്വീകരിക്കുകയില്ലെന്ന് ഓർമിക്കുക.

വിദേശത്തു താമസിക്കുന്നവർക്ക് പാൻകാർഡ് നിർബന്ധമില്ല. വിദേശങ്ങളിൽ താമസിക്കുന്നവർ അവിടുത്തെ വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാൽ ഇന്ത്യയിലുള്ള വരുമാനത്തിന് അവർ നിയമാനുസൃതമായി അടയ്‌ക്കേണ്ട നികുതിയ്ക്കും അഡംബര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി അടയ്ക്കണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാൻ എടുക്കുന്നതാണ് ഉചിതം.

പാൻ കാർഡ് സ്വന്തമായുള്ളവരെല്ലാം നികുതി നല്‌കേണ്ട ആവശ്യമില്ല. പലരും പാൻ എടുക്കാൻ മടിക്കുന്നതിന്റെ കാരണങ്ങളില്ലൊന്ന് ഇത്തരം തെറ്റിദ്ധാരണയാണ്. ഇൻകം ടാക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പാൻ കാർഡ് ഉള്ളത് വളരെയധികം ഉപകാരപ്രദമാണ്. രാജ്യത്ത് പാൻ സ്വന്തമായുള്ളവരുടെ എണ്ണം ലക്ഷങ്ങൾ കടന്നെങ്കിലും നാലിലൊരുശതമാനം പോലും നികുതി നല്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പാൻകാർഡിന്റെ ഐഡന്റിറ്റി മോഷണത്തിനുള്ള സാധ്യതയും കൂടിവരുന്നു. പാൻകാർഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതിലൂടെ പാൻ നമ്പറിന്റെ ദുരുപയോഗം തടയാം.

 

TAGS: Incometax | Pancard |