കൊശമറ്റം ഫിനാൻസിന് 36 ശതമാനം ലാഭവളർച്ച

Posted on: August 13, 2017

കോട്ടയം : പ്രമുഖ നോൺബാങ്കിംഗ് ഫിനാൻസ് കമ്പനിയായ കൊശമറ്റം ഫിനാൻസിന് 2016-17 സാമ്പത്തിക വർഷം 25 കോടി രൂപയുടെ ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വർധന. 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം 50 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു കെ. ചെറിയാൻ പറഞ്ഞു.

അഖിലേന്ത്യതല റീജണൽ, സോണൽ മാനേജർമാരുടെ യോഗത്തിൽ ഭാവികാര്യങ്ങൾ ചർച്ചചെയ്തതായും 8.33 ശതമാനം ബോണസ് നൽകാൻ തീരുമാനമെടുത്തതായും അദേഹം അറിയിച്ചു. കൊശമറ്റം ഗ്രൂപ്പ് ഇപ്പോഴുള്ള മേഖലകൾക്കു പുറമെ ഇതര സംസ്ഥാനങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അദേഹം പറഞ്ഞു.