എൻപിസിഐയ്ക്ക് ജൂലൈയിൽ 100 കോടി ഇടപാടുകൾ

Posted on: August 7, 2017

കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ജൂലൈയിൽ 100 കോടി ഇടപാടുകൾ പൂർത്തിയാക്കി ചരിത്ര നേട്ടം കൈവരിച്ചു.

2010 ജനുവരിയിലാണ് എൻപിസിഐ തങ്ങളുടെ പ്രവർത്തനം തുടങ്ങിയത്. മാസത്തിൽ അമ്പതു ദശലക്ഷം ഇടപാടുകളോടെയായിരുന്നു തുടക്കം. വെറും ഏഴു വർഷത്തിനുള്ളിൽ ഇടപാടുകൾ 20 ഇരട്ടിയോടെ 100 കോടിയിലെത്തി. ചെക്ക് ക്ലിയറിംഗ്, എടിഎം ക്ലിയറിംഗ്, ഐഎംപിഎസ്, യുപിഐ, ഭീം, റുപേ, പിഒഎസ്, ഇ-കൊമേഴ്‌സ്, ആധാർ അടിസ്ഥാനമാക്കിയുള്ള പേമെന്റ് തുടങ്ങിയ വൈവിധ്യമാർന്ന 12 പേമെന്റ് സംവിധാനങ്ങളാണ് എൻപിസിഐ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

മൊബൈൽ പേമെന്റ്, ആധാർ അടിസ്ഥാനമാക്കിയുള്ള പേമെന്റ് എന്നിവയിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. പുതിയ ഉത്പന്നങ്ങൾ ലഭ്യമാക്കിയതുവഴിയാണ് ഈ നേട്ടമുണ്ടാക്കിയത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി ഇടപാടുകളാണ് ലക്ഷ്യമിടുന്നത്.” എൻപിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ പി ഹോത്ത പറഞ്ഞു.

ഇന്ത്യൻ ധനകാര്യ ഇടപാടുകളിലെ കേന്ദ്ര സ്ഥാനമായി ഉയർന്നുവരുവാൻ കഴിഞ്ഞതിൽ എൻപിസിഐയ്ക്ക് അതിയായ സംതൃപ്തിയുണ്ട്. പ്രതിമാസം 100 കോടി ഇടപാടുകൾ നടത്തുന്ന ആഗോള പേമെന്റ് സ്ഥാപനങ്ങളുടെ നിരയിലേക്ക് എൻപിസിഐയും ഉയർന്നിട്ടുള്ളത് വലിയ നേട്ടംതന്നെയാണ്.” അദേഹം കൂട്ടിച്ചേർത്തു.

TAGS: NPCI |