ജെസിബി കാർഡുകൾ സ്വീകരിക്കാൻ എൻപിസിഐയുമായി ധാരണ

Posted on: May 4, 2017

കൊച്ചി : നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയും ജെസിബി ഇന്റർനാഷണൽ കമ്പനിയും ഇന്ത്യയിലെ എടിഎമ്മുകളിലും പിഒഎസ് ടെർമിനലുകളിലും ജെസിബി പേമെന്റ് കാർഡുകൾ സ്വീകരിക്കാൻ ധാരണയായി. ഇതോടെ ജെസിബിക്ക് കൂടുതൽ ടൂറിസ്റ്റുകൾക്കും ബിസിനസ് പ്രൊഫഷണലുകൾക്കും പേമെന്റ് ഓപ്ഷനിലൂടെ സേവനം നൽകാൻ അവസരമൊരുങ്ങുകയാണ്. ജെസിബിക്ക് ഏറ്റവും കൂടുതൽ കാർഡുകളുള്ള ഏഷ്യയിലാണ് ഇത് കൂടുതൽ ഉപകാരപ്രദമാകുന്നത്. ആഗോളതലത്തിൽ 23 രാജ്യങ്ങളിലായി 10.1 കോടി ജെസിബി കാർഡ് അംഗങ്ങളുണ്ട്.

ഈ സഹകരണത്തോടെ എൻപിസിഐ മെംബർ ബാങ്കുകളുടെ റൂപേ-ജെസിബി ഇന്റർനാഷണൽ കാർഡും പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിൽ റൂപേ കാർഡായും രാജ്യത്തിന് പുറത്ത് ജെസിബി കാർഡായും പ്രവർത്തിക്കും.

എൻപിസിഐ-ജെസിബി സഹകരണത്തിലൂടെ 2.25 ലക്ഷം എടിഎമ്മുകളിലും 20 ലക്ഷം പിഒഎസ് ടെർമിനലുകളിലും ഇടപാടുകൾക്ക് അവസരമൊരുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എൻപിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു.

ജെസിബിയുടെ ചരിത്രത്തിൽ ഏറ്റവും അർത്ഥപൂർണമായൊരു സമയമാണിതെന്നും ജപ്പാൻ -ഇന്ത്യ സൗഹൃദത്തിന് ഇതൊരു മുതൽ കൂട്ടാവുമെന്നാണ് കരുതുന്നതെന്നും ജെസിബി കമ്പനി പ്രസിഡന്റും ജെസിബി ഇന്റർനാഷണൽ കമ്പനി സിഇഒയുമായ ഇച്ചിറോ ഹമാകാവ പറഞ്ഞു.

TAGS: NPCI |