ഐസിഐസിഐ ഗ്രൂപ്പ് വികസിപ്പിച്ചത് 100 ഡിജിറ്റൽ ഗ്രാമങ്ങൾ

Posted on: May 3, 2017

കൊച്ചി : ഐസിഐസിഐ ഗ്രൂപ്പ് 100 ഐസിഐസിഐ ഡിജിറ്റൽ ഗ്രാമങ്ങൾ രാജ്യത്തിന് സമർപ്പിച്ചു. ഗ്രാമീണ ഇന്ത്യയെ ശാക്തീകരിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം നവംബറിലാണ് 100 ഗ്രാമങ്ങൾ അത്രയും തന്നെ ദിവസത്തിനുള്ളിൽ ഡിജിറ്റലാക്കുന്ന ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇടപാടുകൾ, വാണീജ്യ ആവശ്യങ്ങൾ ഡിജിറ്റലാക്കുക, ഗ്രമീണർക്ക് വൊക്കേഷണൽ പരിശീലനം നൽകുക, വായ്പ സൗകര്യം വർധിപ്പിക്കുക, ഗ്രാമീണർക്ക് വിപണി പ്രാപ്യമാക്കി സ്ഥിര വരുമാനമുണ്ടാക്കുക തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പരിപാടി.

ഗ്രാമങ്ങളുടെ ശാക്തീകരണമാണ് രാജ്യ പുരോഗതിക്ക് ഏറ്റവും പ്രധാനമെന്ന ശശക്ത് ഗാവ് സമൃദ് ഭാരത പദ്ധതിയിലൂടെ 100 ദിവസത്തിനുള്ളിൽ 100 ഗ്രാമങ്ങളെ മാറ്റിയെടുത്തതെന്നും ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാർ പറഞ്ഞു. ഈ ഗ്രാമങ്ങളിൽ കറൻസി രഹിത അവസ്ഥ സൃഷ്ടിക്കുകയും 7500 വനിതകളുൾപ്പടെ 11,300 ഗ്രാമീണർക്ക് തൊഴിൽ പരിശീലനവും വായ്പ ലിങ്കുകളും ലഭ്യമാക്കിയെന്നും ഡിസംബറിനുള്ളിൽ 500 ഗ്രാമങ്ങളിൽ കൂടി പദ്ധതി നടപ്പാക്കുമെന്നും അവർ കൂട്ടിചേർത്തു.