പ്രോഗ്നോ അഡൈ്വസർ ഡോട്ട്കാമിന് തുടക്കമായി

Posted on: April 9, 2017

കൊച്ചി : അനായാസകരമായ ബിസിനസ് നടത്തിപ്പ് അഥവാ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നതിനായിരിക്കും കെഎസ്‌ഐഡിസി കൂടുതൽ ഊന്നൽ കൊടുക്കുകയെന്ന് ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാമ്പത്തിക ഉപദേഷ്ടാവായ പ്രോഗ്നോ അഡൈ്വസർ ഡോട്ട്‌കോം ലോഞ്ച്‌ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായസാഹചര്യങ്ങൾഉണ്ടാക്കി കൊടുക്കാൻ കെഎസ്‌ഐഡിസി ശ്രമിച്ചുവരികയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഈ സേവനങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുകയാണ് പ്രോഗ്നോ. എന്ന് പ്രോഗ്നോ ഫിനാൻഷ്യൽ പ്ലാനിംഗ് സിസ്റ്റംസ്  സ്ഥാപകനുമായ ജി.സഞ്ജീവ്കുമാർ പറഞ്ഞു. വിദേശ ബാങ്കുകളുടെ സ്വകാര്യ ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച്  ഉയർന്ന സാമ്പത്തികശേഷിയുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

ഉപയോക്താവിന്റെ താത്പര്യത്തിനനുസരിച്ചാണ് പ്രോഗ്നോ അഡൈ്വസർഡോട്ട്‌കോം പ്രവർത്തിക്കുന്നതെന്ന് പ്രോഗ്നോ അഡൈ്വസർ ഡോട്ട്‌കോം പറ്റുന്നില്ലെന്ന് പ്രോഗ്നോ ഫിനാൻഷ്യൽ പ്ലാനിംഗ് സിസ്റ്റംസ് സഹ സ്ഥാപകനും ഡയറക്ടറുമായ സുധീർ വേണുഗോപാൽ പറഞ്ഞു. മ്യൂച്ചൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, സ്റ്റോക്ക് ബ്രോക്കർമാർ, ബാങ്കുകൾ എന്നിവയിൽ നിന്ന് യാതൊരു കമ്മീഷനോ വരുമാനമോ പ്രോഗ്നോ അഡൈ്വസർ ഡോട്ട്‌കോം പറ്റുന്നില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി.