സാംസംഗ് പേ ഇന്ത്യയിൽ അവതരിപ്പിച്ചു

Posted on: April 9, 2017

ന്യൂഡൽഹി : സാംസംഗ് ഇലക്ട്രോണിക്‌സ് മൊബൈൽ പേമെന്റ് സേവനമായ സാംസംഗ് പേ ഇന്ത്യയിൽ അവതരിപ്പിച്ചു. ലളിതവും സുരക്ഷിതവുമായ സാംസംഗ് പേ സേവനങ്ങളും സാധനങ്ങളും വാങ്ങുന്നതിന് സൈ്വപ്പു ചെയ്യുകയോ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടാപു ചെയ്യുകയോ വഴി ഉപയോഗിക്കാനാവും.

തങ്ങളുടെ രജിസ്റ്റേർഡ് കാർഡുകൾ ലളിതമായി ടാപു ചെയ്ത് പണമടക്കാൻ ഇന്ത്യയിലെ ഉപയോക്താക്കളെ സാംസംഗ് പേ സഹായിക്കും. ഇതിനു പുറമെ പേടിഎം, സർക്കാർ ഉപയോക്ത പണമടവുകൾ തുടങ്ങിയവയെയെല്ലാം ഈ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. നിരവധി കാർഡ് ശൃംഖലകളുമായും വിതരണക്കാരുമായും സഹകരിച്ച് സവിശേഷമായ ഡിജിറ്റൽ പേമെന്റ് സംവിധാനമാണ് സാംസംഗ് അവതരിപ്പിച്ചിട്ടുള്ളത്.

വിരലടയാളം, ഓതന്റിക്കേഷൻ, കാർഡ് ടോക്കണൈസേഷൻ എന്നീ മൂന്നു തല സുരക്ഷയോടെയാണ് സാംസംഗ് പേയുടെ സംവിധാനം പ്രവർത്തിക്കുന്നത്. സാംസംഗ് ക്‌നോക്‌സ് എന്ന സാംസംഗിന്റെ ഡിഫൻസ് ഗ്രെഡ് മൊബൈൽ സുരക്ഷയും ഇതിനുണ്ടാകും.

അനുയോജ്യമായ സാംസംഗ് ഗാലക്‌സി സ്മാർട്ട് ഫോണിൽ സൈ്വപ്പ് ചെയ്ത് കാർഡ് തെരഞ്ഞെടുത്ത് അതിന് വിരലടയാളമോ പിൻ നൽകിയോ അംഗീകാരം നൽകി ഉപഭോക്താക്കൾക്ക് സാംസംഗ് പേ പ്രവർത്തിപ്പിച്ചു തുടങ്ങുകയും പോയിന്റ് ഓഫ് സെയിൽസ് ടെർമിനലിനടുത്തു ഫോൺ കൊണ്ടു പോകുകയുമാവാം. ഡിജിറ്റൽ പണമടവുകൾക്കു പുതിയ നിർവചനങ്ങൾ നൽകാൻ സാംസംഗ് പേ സഹായിക്കുമെന്ന് സാംസംഗ് സൗത്ത് വെസ്റ്റ് ഏഷ്യാ പ്രസിഡന്റും സിഇഒയുമായ എച്ച്.സി. ഹോങ് പറഞ്ഞു.

TAGS: Samsung Pay |