എൻപിസിഐ അവാർഡുകൾ സമ്മാനിച്ചു

Posted on: March 11, 2017

കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഡിജിറ്റൽ പേമെന്റ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചവർക്കായുള്ള നാഷണൽ പേമെന്റ്‌സ് എക്‌സലൻസ് അവാർഡ് 2016 പ്രഖ്യാപിച്ചു. എൻപിസിഐയുടെ ആതിഥേയത്വത്തിൽ നൽകുന്ന അവാർഡ്, പേമെന്റ് രംഗത്ത് ആരോഗ്യകരമായ മത്സരത്തിനും അംഗീകാരത്തിനും വഴിയൊരുക്കുകയാണ് ലക്ഷ്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ അവാർഡുകൾ സമ്മാനിച്ചു.

റൂപേ-യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്. ഐഎംപിഎസ്- ഐസിഐസിഐ, കൊടാക് മഹീന്ദ്ര, സിറ്റി ബാങ്കും. പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രമെന്റ്‌സ് വിഭാഗത്തിൽ ജിഐ ടെക്‌നോളജി.

എഇപിഎസ്- പഞ്ചാബ് നാഷണൽ ബാങ്ക്, അലഹബാദ് ബാങ്കും ഐഡിഎഫ്‌സിയും വിജയിച്ചു. എൻബിഎഫ്‌സി വിഭാഗത്തിൽ ട്രാൻസാക്ഷൻ അനലിസ്റ്റിന് പ്രത്യേക അവാർഡ് നൽകി. സിടിഎസ്- എച്ച്ഡിഎഫ്‌സി, കൊടാക് മഹീന്ദ്രയും സിറ്റി ബാങ്കും സ്റ്റാൻഡേർഡ് ചാർട്ടേ്ഡ് ബാങ്കും സംയുക്ത വിജയികളായി.

എൻഎസിഎച്ച്- എച്ച്ഡിഎഫ്‌സി, ഇന്ത്യൻ ബാങ്ക്, സിറ്റി ബാങ്ക്. എൻഎഫ്എസ്- എച്ച്ഡിഎഫ്‌സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സിറ്റി ബാങ്ക്. വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർ വിഭാഗത്തിൽ ടാറ്റാ കമ്മ്യൂണിക്കേഷൻസ്.