ബയർ ഇനിഷ്യേറ്റഡ് പേമെന്റ്‌സുമായി അമേരിക്കൻ എക്‌സ്പ്രസ്

Posted on: March 7, 2017

കൊച്ചി : ക്രെഡിറ്റ് കാർഡ് സേവന ദാതാക്കളായ അമേരിക്കൻ എക്‌സ്പ്രസ് ചെക്കും ഡ്രാഫ്റ്റും ഒഴിവാക്കികൊണ്ടുള്ള ഇലക്‌ട്രോണിക് പേമെന്റ് സംവിധാനം – ബയർ ഇനിഷ്യേറ്റഡ് പേമെന്റ്‌സ് (ബിഐപി) അവതരിപ്പിച്ചു. കോർപറേറ്റ് കാർഡുമായി ബന്ധപ്പെടുത്തിയുള്ള ബിഐപി, പ്രോസസിംഗ് ചെലവുകൾ വളരെയധികം കുറയ്ക്കും. വ്യാപാരികൾക്ക് യഥാസമയം പണം നൽകികൊണ്ടുതന്നെ, ഡേയ്‌സ് പേയബിൾ ഔട്ട്സ്റ്റാൻഡിംഗ് (ഡിപിഒ) വർധിപ്പിക്കാൻ ബിഐപി, കമ്പനികളെ പ്രാപ്തമാക്കും. കമ്പനികളും വെൻഡർമാരും ഒരു ഡിജിറ്റൽ വ്യാപാര സർക്കിളിൽ പങ്കാളികളാകുമ്പോൾ ചെക്കും ഡ്രാഫ്റ്റും വഴിയുള്ള ഇടപാടുകൾ ഇല്ലാതാകും.

അതിവേഗം പണം നൽകാനും സ്വീകരിക്കാനും മാത്രമുള്ളതല്ല ഡിജിറ്റൽ ഇടപാടുകളെന്ന് അമേരിക്കൻ എക്‌സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ ഗ്ലോബൽ കോർപറേറ്റ് വൈസ് പ്രസിഡന്റ് സാരു കൗശൽ പറഞ്ഞു. ബിഐപി, വെൻഡർമാർക്ക് അനുപമമായ സുരക്ഷ പ്രദാനം ചെയ്യുന്നു. കണക്കുകളുടെ വിവരം കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്ററുടെ പക്കൽ സുരക്ഷിതമായിരിക്കും. കോർപറേറ്റുകളിൽ നിന്ന് ദ്രുതഗതിയിലുള്ള ഇലക്‌ട്രോണിക് പേ്‌മെന്റ്, ആസൂത്രണം വഴി വെൻഡർമാരുടെ ഡേ സെയിൽസ് ഔട്ട്സ്റ്റാൻഡിംഗ് കുറക്കുന്നു. വെബ് അധിഷ്ഠിതമായ ഈ സംവിധാനത്തിൽ, ഉപഭോക്താവിന്റെ പണമടവിന്റെ അന്വേഷണം ലഘൂകരിക്കുന്ന റെക്കൺസിലിയേഷൻ റിപ്പോർട്ടിംഗും ഉൾപ്പെടുന്നു.