ദീർഘകാല സമ്പാദ്യത്തിന് യുടിഐ ലോംഗ് ടേം അഡ്വാന്റേജ് ഫണ്ട് സീരീസ് അഞ്ച്

Posted on: February 19, 2017

നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനോടൊപ്പം ഉയർന്ന വരുമാനം നേടാനും സഹായിക്കുന്ന ക്ലോസ് എൻഡഡ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് പദ്ധതിയാണ് യു ടി ഐ മ്യൂച്ചൽ ഫണ്ടിന്റെ ലോംഗ് ടേം അഡ്വാന്റേജ് ഫണ്ട് സീരീസ് 5. പത്ത് വർഷമാണ് കാലാവധി. 2016 ഡിസംബർ 22 ന് ആരംഭിച്ച ഈ പദ്ധതിയിൽ മാർച്ച് 22 വരെ യൂണിറ്റുകൾ വാങ്ങാനാവും.

ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപം നടത്തി മൂലധന നേട്ടമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം ആദായ നികുതി ആനുകൂല്യവും ലഭ്യമാണ്. പത്തു വർഷത്തെ ഈ പദ്ധതിയിൽ മൂന്നു വർഷത്തിനു ശേഷം എൻഎവി അടിസ്ഥാനത്തിൽ വിൽക്കാനും അവസരമുണ്ടാകും. ന്യൂ ഫണ്ട് ഓഫർ കാലയളവിൽ പത്തു രൂപ മുഖവിലയ്ക്കു നൽകുന്ന ഈ ഫണ്ടിൽ എൻട്രി, എക്‌സിഡ് ലോഡുകൾ ഉണ്ടാകില്ല.

ഡയറക്ട്, റഗുലർ പദ്ധതികളിലായി ഗ്രോത്ത്, ലാഭവിഹിതം നൽകിക്കൊണ്ടിരിക്കുന്ന രീതി എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാനും അവസരമുണ്ട്. യുടിഐ ലോങ് ടേം അഡ്വാന്റേജ് ഫണ്ട് സീരീസ് 5 വിവിധങ്ങളായ നികുതി ആനുകൂല്യങ്ങളാണു ലഭ്യമാക്കുന്നത്. ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യമാണ് ലഭിക്കുക. ഇതിനു പുറമെ ഈ പദ്ധതിയിൽ നിന്നുള്ള ലാഭവിഹിതം നികുതി രഹിതമാണ്. ഇവയിലെ നിക്ഷേപം മൂന്നു വർഷത്തിനു ശേഷം പിൻവലിക്കുമ്പോൾ മൂലധന ലാഭനികുതിയും നൽകേണ്ടതില്ല. ലളിത് നമ്പ്യാരാണ് ഫണ്ട് മാനേജർ.

മുന്നറിയിപ്പ് :  നിക്ഷേപങ്ങൾ സംബന്ധിച്ച അന്തിമതീരുമാനം വായനക്കാരന്റേതുമാത്രമാണ്. പിന്നീടുണ്ടാകുന്ന ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് മാനേജ്‌മെന്റ് ഉത്തരവാദികളായിരിക്കില്ല.