യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ടിന് 13.50 ശതമാനം ലാഭവിഹിതം

Posted on: January 16, 2017

കൊച്ചി : യുടിഐ ലോംഗ് ടേം ഇക്വിറ്റി ഫണ്ട് ( ടാക്‌സ് സേവിംഗ്) 13.50 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 1.35 രൂപ വീതമാണ് ലാഭവിഹിതം.

ഡിവിഡൻഡ് ഓപ്ഷൻ എക്‌സിസ്റ്റിങ് പദ്ധതിയിലും ഡിവിഡൻഡ് ഓപ്ഷൻ ഡയറക്ട് പദ്ധതിയിലും ഒരേ ഡിവിഡൻഡാണ് ലഭിക്കുക. 2017 ജനുവരി 17 ആണ് ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് ഡേറ്റ്.