കോട്ടക് മ്യൂച്ച്വൽ ഫണ്ട് ഫ്‌ളെക്‌സ് എസ്‌ഐപി

Posted on: January 10, 2017

കൊച്ചി : കോട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി ഫ്‌ളെക്‌സ് എസ്‌ഐപി ഫ്‌ളെക്‌സ് എസ്ടിപി എന്നീ പുതിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിട്ടു. ഓഹരി വിപണി ഇടിയുന്ന അവസരങ്ങളിൽ അധിക നിക്ഷേപത്തിലൂടെ അതിന്റെ നേട്ടം കൊയ്യാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് പുതിയ പദ്ധതി. തുല്യ തവണകളായി മ്യൂച്ച്വൽ ഫണ്ടിലേക്ക് നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്‌മെന്റ് രീതിക്ക് പ്രചാരം ഏറി വരികയാണെന്ന് കോട്ടക് മ്യൂച്ച്വൽ ഫണ്ട് വൈസ് പ്രസിഡന്റ് ഹരീഷ് കൃഷ്ണൻ പറഞ്ഞു.

നിഫ്റ്റി 50 സൂചികയുടെ പ്രൈസ് ടു ഏണിംഗ്‌സ് (പിഇ അനുപാതം) 15 ന് മുകളിൽ ആയിരിക്കുമ്പോൾ സാധാരണ തുക തന്നെ നിക്ഷേപിക്കപ്പെടും. അനുപാതം 15 ൽ താഴെ എത്തുന്ന സാഹചര്യത്തിൽ സാധാരണ നിക്ഷേപിക്കുന്ന തുകയുടെ മൂന്ന് മടങ്ങ് നിക്ഷേപിച്ച് ഭാവിയിൽ കൂടുതൽ നേട്ടം എടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഈ രണ്ട് ഫ്‌ളെക്‌സ് പദ്ധതികളും. ഇവയിൽ പ്രതിമാസ, ത്രൈമാസ തവണകളിൽ നിക്ഷേപം നടത്താവുന്നതാണ്.