ചെറുകിട ഇടത്തരം സംരംഭകർക്ക് ഉദാര വായ്പയുമായി ലെൻഡിംഗ് കാർട്ട്

Posted on: January 8, 2017

കൊച്ചി : നോട്ട് അസാധു ആക്കിയതിനെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചെറുകിട-ഇടത്തരം സംരംഭകരെ സഹായിക്കാൻ ലെൻഡിംഗ് കാർട്ട് രംഗത്തെത്തി. പ്രാദേശിക പണമിടപാട് സ്ഥാപനങ്ങളെയോ അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾ തകർച്ചയെ അഭിമുഖീകരിക്കുകയാണെന്ന് ലെൻഡിംഗ് കാർട്ട് സിഇഒയും സഹസ്ഥാപകനും ആയ ഹർഷവർധൻ ലൂനിയ പറഞ്ഞു.

ഇത്തരം സംരംഭകർക്കുള്ള ബദൽ വായ്പാ സംവിധാനമാണ് ലെൻഡിംഗ് കാർട്ട് ഫിനാൻസ് ഒരുക്കുന്നത്. ഇന്ത്യയിൽ 106 ദശലക്ഷം പേർക്ക് തൊഴിൽ നൽകുന്നതാണ് ചെറുകിട, ഇടത്തരം മേഖല, ധനകാര്യ സ്ഥാപനങ്ങളിലെ സങ്കീർണമായ വായ്പാ നടപടി ക്രമങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് വായ്പകൾ സുഗമമാക്കുന്നതിന് ലെൻഡിംഗ് കാർട്ട് ഫിനാൻസ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വായ്പാ തീരുമാനം ഉടൻ കൈക്കൊള്ളും. അപേക്ഷ നൽകി കേവലം നാല് മണിക്കൂറിനുള്ളിൽ വായ്പയ്ക്ക് അംഗീകാരം നൽകും. അപേക്ഷ സമർപ്പിച്ച് 72 മണിക്കൂറിനുള്ളിൽ വായ്പ നൽകുകയും ചെയ്യും.

പണമിടപാടുകളിൽ വരുത്തിയിരിക്കുന്ന നിയന്ത്രണവും അപര്യാപ്തമായ ബാങ്കിംഗ് സംവിധാനവും നിലനിൽക്കുമ്പോൾ ഇത്തരത്തിൽ സുഗമമായി ലഭിക്കുന്ന വായ്പ ചെറുകിട, ഇടത്തരം സംരംഭകർക്ക് ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ സ്വീകർത്താക്കളുടെ യോഗ്യത വിലയിരുത്താൻ ദാതാക്കളെ സഹായിക്കുന്ന ബിഗ് ഡാറ്റ അനലിറ്റിക്‌സിനെ അടിസ്ഥാനമാക്കിയാണ് ലെൻഡിംഗ് കാർട്ട് ഫിനാൻസ് പ്രവർത്തിക്കുന്നത്. മൂലധനം സംരംഭകരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

TAGS: Lendingkart |