യുടിഐ ബാലൻസ്ഡ് ഫണ്ടിന് 6.5 ശതമാനം ലാഭവിഹിതം

Posted on: December 22, 2016

കൊച്ചി : യുടിഐ ബാലൻസ്ഡ് ഫണ്ട് 6.5 ശതമാനം (10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 0.65 രൂപ) നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. നിലവിലെ പ്ലാനിനും ഡയറക്ട് പ്ലാനിനും ഇത് ബാധകമാണ്.

ഡിവിഡൻഡ് അധിഷ്ഠിതമായ നിലവിലെ പ്ലാനിലും ഡയറക്ട് പ്ലാനിലുമുള്ള എല്ലാ യൂണിറ്റ് ഉടമകളും ലാഭവിഹിതത്തിന് അർഹതയുണ്ടായിരിക്കും. ഡിസംബർ 22 ആണ് റെക്കോർഡ് ഡേറ്റ്. റെക്കോർഡ് സമയത്തോ അതിനു മുൻപോ ചേർന്നിട്ടുള്ള എല്ലാ നിക്ഷേപകർക്കും ഡിവിഡൻഡ് ലഭിക്കും.

നിലവിലെ പ്ലാനിൽ യുടിഐ ബാലൻസ്ഡ് ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം (എൻഎവി) 28.6392 രൂപയും ഡയറക്ട് പ്ലാനിൽ 29.1247 രൂപയുമാണ്. ഓഹരി അല്ലെങ്കിൽ ഓഹരിയുമായി ബന്ധപ്പെട്ടതും നിശ്ചിത വരുമാനമുള്ളതുമായ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് യുടിഐ ബാലൻസ്ഡ് ഫണ്ട്. വി. ശ്രീവത്സയാണ് സ്‌കീമിന്റെ ഫണ്ട് മാനേജർ.