പേ ബാലൻസ് സംവിധാനവുമായി ആമസോൺ

Posted on: December 19, 2016

കൊച്ചി : ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണമടയ്ക്കുന്നതിനുള്ള പുതിയ പേ ബാലൻസ് സംവിധാനം ആമസോൺ അവതരിപ്പിച്ചു. ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആമസോൺ പേ ബാലൻസിലേക്ക് ഒരു തവണ പണം കൈമാറി പലതവണ ആമസോണിൽ നിന്നുള്ള പർച്ചേസുകൾക്ക് എളുപ്പത്തിൽ നടത്താൻ കഴിയുന്നു. ഇതുവഴി ഉപഭോക്താക്കൾക്ക് പണരഹിത ഇടപാടുകൾ അതിവേഗം നടത്താനും സുരക്ഷിതമായ ഷോപ്പിംഗ് അനുഭവവും ആമസോൺ ഉറപ്പുനൽകുന്നു.

ഓർഡർ നൽകുന്ന സമയത്ത് യാതൊരുവിധ ആധികാരികതയും കൂടാതെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ആമസോൺ പേ ബാലൻസിലൂടെ ഈ-പേമെന്റ് സാധ്യമാണ്. അവശ്യ വസ്തുക്കൾക്കായി ബാലൻസ് സൂക്ഷിക്കാനും ഡെലിവറി സമയത്ത് കൃത്യം പണം നൽകേണ്ടി വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആമസോൺ പേ ബാലൻസ് ഉപഭോക്താക്കളെ സഹായിക്കും. കൂടാതെ റീഫണ്ട്, കാഷ് ബാക്ക്, പ്രൊമോഷണൽ ക്രെഡിറ്റ്‌സ്, ഗിഫ്റ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളും ആമസോൺ പേ ബാലൻസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.