വോഡഫോൺ എം-പെസ പേ അവതരിപ്പിച്ചു

Posted on: December 14, 2016

m-pesa-pay-launch-big

കൊച്ചി : കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഇടയിൽ കറൻസി കൈമാറാതെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനായി വോഡഫോൺ ഡിജിറ്റൽ പേമെന്റ് സംവിധാനമായ വോഡഫോൺ എം-പെസ പേ അവതരിപ്പിച്ചു.

തികച്ചും ലളിതമായ ഈ ഡിജിറ്റൽ പേമെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി വോഡഫോൺ എം-പെസ ആപ്പ് ഡൗൺലോഡു ചെയ്ത് വോഡഫോൺ എം-പെസയിൽ മർച്ചന്റ് ആയി രജിസ്റ്റർ ചെയ്താൽ മാത്രം മതിയാകും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, കച്ചവടക്കാർക്ക് ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകാൻ കഴിയും. ഉപഭോക്താക്കൾക്ക് നോട്ടിഫിക്കേഷനിൽ ക്ലിക്കു ചെയ്യുകയും തങ്ങളുടെ എം-പെസ വാലറ്റ്, ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ലളിതമായി പേമെന്റ് നടത്തുകയും ചെയ്യാം.

ഡിജിറ്റൽ ഇന്ത്യയോടും കറൻസി രഹിത സമ്പദ്‌വ്യവസ്ഥയോടും പ്രതിബദ്ധതയുള്ള കോർപ്പറേറ്റ് എന്ന നിലയിലാണു തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വോഡഫോൺ എം-പെസ പേ അവതരിപ്പിച്ചുകൊണ്ട് വോഡഫോൺ ഇന്ത്യയുടെ എം.ഡിയും സിഇഒയുമായ സുനിൽ സൂദ് പറഞ്ഞു.

TAGS: M Pesa Pay | Vodafone |