ഡിഎച്ച്എഫ്എൽന് വെൽത്ത് ടു വെൽത്ത് നിക്ഷേപ പദ്ധതി

Posted on: December 9, 2016

DHFL-Logo-Big

തിരുവനന്തപുരം : ഭവന വായ്പ കമ്പനിയായ ഡിഎച്ച്എഫ്എൽ വ്യക്തികൾക്കും കമ്പനികൾക്കും സൊസൈറ്റികൾക്കും ക്ലബുകൾക്കും ട്രസ്റ്റുകൾക്കുമായി വിപുലമായ സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു. ഓരോ ഉപഭോക്താവിനും അനുയോജ്യമായ വിധത്തിൽ തയാറാക്കിയിട്ടുള്ള ഈ നിക്ഷേപ പദ്ധതികൾക്ക് കാലാവധി അനുസരിച്ച് 8.25 % മുതൽ 8.50 % വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർ, സേനകളിലെ ജീവനക്കാർ, വിധവകൾ, ഡിഎച്ച്എഫ്എൽ വായ്പയെടുത്തവർ എന്നിവർക്ക് 0.25% അധിക പലിശ കൂടി ലഭിക്കും. 50 ലക്ഷത്തിനു മുകളിലുള്ള ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങൾക്കും 0.25% ത്തിന്റെ അധിക പലിശ ലഭിക്കും. 12 മുതൽ 120 മാസങ്ങൾ വരെയാണ് ഈ നിക്ഷേപ പദ്ധതികളുടെ കാലാവധി.

നിക്ഷേപകർക്കായി വെൽത്ത് ടു വെൽത്ത് നിക്ഷേപ പദ്ധതിയും കമ്പനി ഒരുക്കുന്നു. സ്ഥിര നിക്ഷേപത്തിനൊപ്പം നിക്ഷേപത്തിനു മേൽ വായ്പയും ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ വെൽത്ത് ടു വെൽത്ത് കാർഡും ഉപഭോക്താക്കൾക്ക് ലഭിക്കും. കാർഡ് വഴി ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങളും ഉണ്ട്.

വെൽത്ത് ടു വെൽത്ത് നിക്ഷേപ പദ്ധതിയിൽ വ്യക്തിഗത ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്ഥിര നിക്ഷേപം പിൻവലിക്കാതെ ആരോഗ്യസുരക്ഷ ചെലവുകൾക്ക് പണം ചെലവഴിക്കാൻ സാധിക്കും. ആശുപത്രി ശൃംഖലകളിൽ പണരഹിത പ്രവേശനം, വിവിധ മെഡിക്കൽ സേവനങ്ങൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും 5% മുതൽ 25% വരെ ഡിസ്‌കൗണ്ട്, 24/7 ഫോൺ വഴി ഡോക്ടറുടെ സേവനം, സ്‌പെഷ്‌ലിസ്റ്റ് ഡോക്ടർമാരുടെ പാനലിൽ നിന്ന് സൗജന്യ സെക്കൻഡ് ഒപ്പീനിയൻ തുടങ്ങിയ സൗജന്യ ആരോഗ്യസുരക്ഷ ആനുകൂല്യങ്ങൾ് കാർഡ് വഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിലെ നിക്ഷേപങ്ങളടക്കം മറ്റു നിക്ഷേപങ്ങളും ബന്ധിപ്പിക്കാനുള്ള സൗകര്യവും കാർഡ് വഴി ലഭിക്കും.

വെൽത്ത് ടു വെൽത്ത് നിക്ഷേപമടക്കമുള്ള വ്യക്തിഗത നിക്ഷേപകർക്കായുള്ള എല്ലാ ഡിഎച്ച്എഫ്എൽ സ്ഥിര നിക്ഷേപങ്ങളോടൊപ്പവും ഒരു ലക്ഷം രൂപയുടെ സൗജന്യ അപകട മരണ ഇൻഷുറൻസ് ലഭിക്കും. ഡിഎച്ച്എഫ്എൽ സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പറായ 1800 22 3435 ൽ വിളിക്കുകയോ DHFL എന്ന് 56677 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കുകയോ ചെയ്യാം.

TAGS: DHFL |