ഇ-കളക്ഷന് : സ്‌പൈസ് ഡിജിറ്റലുമായി ഫെഡറൽ ബാങ്കിന് പങ്കാളിത്തം

Posted on: December 1, 2016

federal-bank-spice-digital

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഇ- കളക്ഷൻ സൗകര്യം വഴി പണംകൈകാര്യം ചെയ്യുന്നതിനായി സ്‌പൈസ് ഡിജിറ്റലുമായി പങ്കാളിത്തം. ഇതനുസരിച്ച് സ്‌പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തിൽപരം ചെറുകിട ഔട്ട്‌ലെറ്റുകൾക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറൽ ബാങ്ക് ശാഖകളിൽ അടയ്ക്കാം. തങ്ങളുടെ റണ്ണിംഗ് പരിധി പൂർത്തിയാക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് ഇടപാടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധത്തിൽ സേവനം തുടരാൻ അപ്പപ്പോൾ ഇതിലൂടെ അവസരമുണ്ടാകും.

ഫെഡറൽ ബാങ്ക് ഇതുവരെ ഏർപ്പെട്ടിട്ടുള്ള ഇ കളക്ഷൻ സൗകര്യങ്ങളിൽ വലുപ്പത്തിൽ രണ്ടാമത്തേതാണ്‌ സ്‌പൈസ് ഡിജിറ്റലുമായുള്ളതെന്ന് ബാങ്കിന്റെ സിഒഒ ശാലിനി വാര്യർ പറഞ്ഞു. ഇത്തരത്തിൽ കൂടുതൽ കോർപറേറ്റ് പങ്കാളിത്തങ്ങളും സഹകരണവും സ്ഥാപിക്കുന്നതിനായി ബാങ്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി അവർ വ്യക്തമാക്കി.

TAGS: Federal Bank |