വോഡഫോൺ എം-പെസ വഴി പണം പിൻവലിക്കാം

Posted on: November 25, 2016

vodafone-mpesa-big

കൊച്ചി : വോഡഫോൺ എം-പെസ ഉപഭോക്താക്കൾക്ക് സവിശേഷമായ കാഷ് ഔട്ട് സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോൺ എം-പെസ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് പണം പിൻവലിക്കാനാവും.

വോഡഫോൺ എം-പെസ ഉപഭോക്താക്കൾക്ക് പണത്തിനായി എ.ടി.എമ്മുകൾക്കോ ബാങ്കുകൾക്കോ മുന്നിൽ ക്യൂ നിൽക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണെന്ന് വോഡഫോൺ എം-പെസ ബിസിനസ് മേധാവി സുരേഷ് സേത്തി ചൂണ്ടിക്കാട്ടി. വോഡഫോൺ എം-പെസ ഡിജിറ്റൽ വാലറ്റുകൾ ക്രെഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡുകളോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിച്ച് സൗകര്യപ്രദമായി ലോഡു ചെയ്യാനാവും.

പണം പിൻവലിക്കുന്നതിന് വോഡഫോൺ എം-പെസ ഔട്ട്‌ലെറ്റിൽ തിരച്ചറിയൽ കാർഡുമായി എത്തണം. ഈ സൗകര്യം പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കൾ വോഡഫോൺ എം-പെസ ആപ്പ് ഡൗൺലോഡു ചെയ്യണം. ഓൺലൈനായി സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടക്കാനും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പണമടക്കാനും വോഡഫോൺ എം-പെസ വാലറ്റുകൾ ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.