മുത്തൂറ്റ് സെക്യൂരിറ്റീസ് ഓൺലൈൻ വിൽപ്പത്രം എഴുതാനുള്ള സോഫ്റ്റ്‌വേർ പുറത്തിറക്കി

Posted on: November 23, 2016

muthoot-securities-big

കൊച്ചി : മുത്തൂറ്റ് സെക്യൂരിറ്റീസ് ഇതിനായി ഐ വിൽ എന്ന പേരിൽ ഓൺലൈൻ വിൽപ്പത്രം എഴുതാനുള്ള നവീന സോഫ്റ്റ്‌വേർ പുറത്തിറക്കി. പിന്തുടർച്ചാവകാശ സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ വിൽജിനി സക്‌സഷൻ സർവീസസുമായി ചേർന്നാണ് മുത്തൂറ്റ് സെക്യൂരിറ്റീസ് പുതിയ സേവനം ലഭ്യമാക്കുന്നത്. സാധാരണ വിൽപ്പത്രത്തിന് 4000 രൂപയാണ് നിരക്ക്.

ഐവിൽ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും ആത്മവിശ്വാസത്തോടെ വിൽപ്പത്രം തയാറാക്കാം. അഭിഭാഷകരുടെ അടുത്തുപോവുകയോ അല്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കാതെയോ ഏറ്റവും സൗകര്യപ്രദമായി വിൽപ്പത്രം തയാറാക്കാൻ ഐവിൽ സഹായിക്കുന്നു. വിദേശ ഇന്ത്യക്കാർക്കും ഐവിൽ ഉപയോഗിക്കാമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റിന്റെ ഐ വിൽ വളരെ നവീനവും സമയം ലാഭിക്കുവാൻ സഹായിക്കുന്നതും ചെലവു കുറഞ്ഞതുമാണ്. അതേ സമയം ഉപഭോക്തൃസൗഹൃദവും ആശ്രയിക്കാവുന്നതുമാണെന്ന് മുത്തൂറ്റ് സെക്യൂരിറ്റീസ് സിഇഒ ജി ആർ രാഗേഷ് പറഞ്ഞു. മുത്തൂറ്റ് ഐവിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുത്തൂറ്റ് ഫിനാൻസിന്റെ 4600 ൽപ്പരം ശാഖകളിൽ നിന്നോ www.muthootiwill.com എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും.