കുട്ടികൾക്കായി എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ ധനകാര്യ സാക്ഷരതാ പരിപാടി

Posted on: November 17, 2016

kidzania-stockexchange-big

കൊച്ചി : എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് ഗ്ലോബൽ തീം പാർക്കായ കിഡ്‌സാനിയയുമായി ചേർന്ന് കുട്ടികൾക്കായി ധനകാര്യ സാക്ഷരതാ പരിപാടി ആരംഭിച്ചു. ധനകാര്യ സാക്ഷരത, സമ്പാദ്യം, നിക്ഷേപം എന്നീ വിഷയങ്ങളിൽ കുട്ടികൾക്കു അതുല്യമായ പഠനാനുഭവം നൽകുന്ന പദ്ധതി ഇക്കഴിഞ്ഞ ശിശുദിനത്തിൽ മുംബൈയിലെ കിഡ്‌സാനിയ അങ്കണത്തിലാണ് ആരംഭിച്ചത്.

വരുമാനം നേടുക, സമ്പാദിക്കുക, നിക്ഷേപം നടത്തുക, തുടങ്ങിയവയെക്കുറിച്ചു കളികളും ക്ലാസുകളും വഴി കുട്ടികളെ അറിവു പകരാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കിഡ്‌സാനിയ സിഎംഒ വിരാജ് ജിത് സിംഗ് പറഞ്ഞു.

നിക്ഷേപത്തിനു ജീവിതത്തലുള്ള പങ്കിനെക്കുറിച്ച് ഭാവിതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടും കിഡ്‌സാനിയയും ചേർന്നുള്ള ഈ അതുല്യ പങ്കാളിത്തമെന്ന് എൽ ആൻഡ് ടി ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൈലാഷ് കുൽക്കർണി പറഞ്ഞു.