കാഷ്‌ലെസ് സൗകര്യമൊരുക്കി ബജാജ് ഫിൻസർവ് ഇഎംഐ കാർഡുകൾ

Posted on: November 15, 2016

bajaj-finserv-emi-cards-big

കൊച്ചി : ജീവിതത്തിലാവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും കാഷ്‌ലെസ് ആയി വാങ്ങാൻ സൗകര്യമൊരുക്കന്ന ഇഎംഐ കാർഡുമായി ബജാജ് ഫിൻസർവ്. ഉപഭോക്തൃ വസ്തുക്കൾ, ഫർണീച്ചർ, ചെരുപ്പ്, കണ്ണടകൾ, പലചരക്ക് തുടങ്ങി എന്തും വാങ്ങുമ്പോൾ നൽകാനുള്ള തുക പ്രതിമാസ തവണകളായി മാറ്റുന്ന രീതിയാണ് എക്‌സിസ്റ്റിംഗ് കാർഡ് ഐഡന്റിഫിക്കേഷൻ എന്ന ഇഎംഐ കാർഡുകളിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായുള്ള മിക്കവാറും ഇടപാടുകളിൽ ഡൗൺപേ്‌മെന്റ് നൽകേണ്ടതില്ല.

മറ്റുള്ളവയിൽ നൂറു രൂപ വരെയെന്ന കുറഞ്ഞ തുക മാത്രം ആദ്യം നൽകിയാൽ മതിയാവും. കാഷ്‌ലെസ് ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു പിന്തുണയായാണ് ബജാജ് ഫിൻസർവ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ബജാജ് ഫിനാൻസ് കൺസ്യൂമർ ബിസിനസ് പ്രസിഡന്റ് ദേവാംഗ് മോഡി ചൂണ്ടിക്കാട്ടി.

TAGS: Bajaj Finserv |