വായ്പാതിരിച്ചടവ് : മുത്തൂറ്റ് ഫിനാൻസും ടെക്‌പ്രോസസും തമ്മിൽ ധാരണ

Posted on: October 7, 2016

muthoot-finance-logo-big

കൊച്ചി : വായ്പാ തിരിച്ചടവ് സുഗമമാക്കാൻ മുത്തൂറ്റ് ഫിനാൻസും ഇലക്‌ട്രോണിക് പേമന്റ് കമ്പനിയായി ടെക്‌പ്രോസസ് പേമെന്റ് സർവീസസും തമ്മിൽ ധാരണയായി. ടെക്‌പ്രോസസിന്റെ പുതുതലമുറ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ പേനിമോ പുതിയ അനുഭവം പ്രദാനം ചെയ്യുമെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ ആർ ബിജിമോൻ പറഞ്ഞു.

ഓൺലൈൻ, മൊബൈൽ ചാനലുകൾക്ക് അനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പേനിമോ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇ-വാലറ്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ 185 ൽപ്പരം പേമെന്റ് മോഡുകളുമായി ഒത്തുപോകുന്നവയാണ്. ഇടപാടുകാർക്ക് ശാഖകളിൽ വരാതെ സൗകര്യം പോലെ അവധി ദിവസങ്ങളിൽപോലും തിരിച്ചടവ് നടത്താം. ഇത്തരത്തിലുള്ള പേമെന്റ് സംവിധാനമൊരുക്കുന്ന ആദ്യത്തെ എൻബിഎഫ്‌സി കൂടിയാണ് മുത്തൂറ്റ് ഫിനാൻസ് എന്നും അദേഹം ചൂണ്ടിക്കാട്ടി.

വരും തലമുറ ഡിജിറ്റൽ പേമന്റ് പ്ലാറ്റ്‌ഫോമായ പേനിമോ ഇടപാടുകാർക്ക് ഏറ്റവും സുഗമമവും സൗകര്യപ്രദമായി ഇടപാടു നടത്താൻ സഹായിക്കുന്നതാണെന്ന് ടെക്‌പ്രോസസ് പേമന്റ് സർവീസസ് സിഇഒ കുമാർ കാർപേ പറഞ്ഞു.