ആമസോൺ വിൽപ്പനക്കാർക്ക് യെസ് ബാങ്ക് വായ്പ

Posted on: October 7, 2016

amazon-boxes-big

കൊച്ചി : യെസ് ബാങ്കിന്റെ സഹകരണത്തോടെ ആമസോൺ ഇന്ത്യ വിൽപ്പനക്കാർക്കുള്ള വായ്പ പദ്ധതി വിപുലപ്പെടുത്തുന്നു. ആമസോണിലെ വിൽപ്പനക്കാർക്ക് യെസ് ബാങ്കിന്റെ ധനസഹായത്തോടെ ഉത്സവ സീസണുകളിൽ ബിസിനസ് മെച്ചപ്പെടുത്താനുള്ള അവസരം ഇതോടെ കൈവരും.

ആമസോണിലെ വിൽപ്പനക്കാർക്ക് യെസ് ബാങ്കിന്റെ സഹായത്തോടെ എളുപ്പത്തിൽ ജാമ്യമില്ലാത്ത വായ്പ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. കറന്റ് അക്കൗണ്ട്, വാണിജ്യ സേവനങ്ങൾ, ഫോറിൻ എക്‌സ്‌ചേഞ്ച്, പണമടയ്ക്കുന്നതിനുള്ള സൗകര്യം, വാണിജ്യ വായ്പ, ഉത്പന്ന വായ്പ തുടങ്ങി സമഗ്ര സാമ്പത്തിക സേവനങ്ങളാണ് ബാങ്ക് നൽകും.

TAGS: Amazon | Yes Bank |