പേടിഎം ഇൻഡസ് ഇൻഡ് ബാങ്കുമായി വായ്പാ ധാരണ

Posted on: September 24, 2016

paytm-logo-big

കൊച്ചി : മൊബൈൽ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഇരുചക്രവാഹന വായ്പ നൽകുന്നതിനായി ഇൻഡസ് ഇൻഡ് ബാങ്കുമായി ധാരണയിലെത്തി. പേടിഎം പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കാണ് വായ്പ ലഭ്യമാക്കുക. പേടിഎം പ്ലാറ്റ്‌ഫോം വഴി വാഹനം ബുക്ക് ചെയ്യുമ്പോൾ ബുക്കിംഗ് തുക നൽകണം. ശേഷിച്ച തുക വായ്പയായി ലഭിക്കും.

വളരെ ആകർഷകമായ വിലയിൽ ഇരുചക്രവാഹനങ്ങൾ ബുക്ക് ചെയ്യുവാൻ സാധിക്കുന്നുവെന്നു മാത്രമല്ല, പ്രാദേശിക ഡീലറുടെ അടുത്ത് വാഹനം ഡെലിവറി ലഭിക്കുകയും ചെയ്യുമെന്ന് പേടിഎം വൈസ് പ്രസിഡന്റ് കൃഷ്ണ ഹെഗ്‌ഡേ പറഞ്ഞു.

ഇൻഡസ് ഇൻഡ് ബാങ്കും പേടിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് ഇരുചക്രവാഹനം വാങ്ങുന്നവരുടെ ഇടപാടുകളുടെ രീതിയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ്. ബാങ്കിന്റെ മറ്റൊരു ഡിജിറ്റിൽ ഇനീഷ്യേറ്റീവാണ് പേടിഎമ്മുമായുള്ള സഖ്യമെന്ന് ഇൻഡസ് ഇൻഡ് കൺസ്യൂമർ ഫിനാൻസ് ഡിവിഷൻ സീനിയർ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഹെഡുമായ എസ്. വി. പാർത്ഥസാരഥി പറയുന്നു.

TAGS: Indus Ind Bank | Paytm |