ദേനാ ബാങ്കിൽ വാഹന വായ്പ കാർണിവലിൽ

Posted on: September 4, 2016

Dena-Bank-credit-carnivel-s

കൊച്ചി : ദേനാ ബാങ്ക് കൊച്ചിയിൽ സംഘടിപ്പിച്ച വാഹന വായ്പ കാർണിവലിൽ 101 വായ്പകളിലായി 5.03 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഒക്‌ടോബർ 10 വരെയുള്ള വാഹന വായ്പ അപേക്ഷയിൽ പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏഴു ശാഖകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഇടപാടുകാർക്ക് കാർണിവലിൽ ബാങ്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി കുമാർ വായ്പയുടെ അനുമതി പത്രങ്ങൾ വിതരണം ചെയ്തു.

രാജ്യത്തൊട്ടാകെ വാഹന വായ്പ ലഭ്യമാക്കുവാൻ ബാങ്ക് ലക്ഷ്യമിട്ടിട്ടുണ്ടെന്നും കേരളം അതിൽ പ്രധാനപ്പെട്ടൊരു വിപണിയാണെന്നും അശ്വനികുമാർ പറഞ്ഞു. ബാങ്കിന്റെ ബിസിനസ് വർധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഇടപാടുകാരുടെ മറ്റു വായ്പാ ആവശ്യങ്ങളും നിറവേറ്റുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൂടിയാണ് ദേനാ ബാങ്കിന്റെ വായ്പാ പ്രയത്‌നങ്ങൾ. മികച്ച മൺസൂൺ ലഭിച്ച സാഹചര്യത്തിൽ കാർഷിക വായ്പ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് എസ്എംഇ, റീട്ടെയ്ൽ മേഖലയിലും നല്ല ഫലങ്ങൾ ഉണ്ടാക്കും. കൃഷി, എസ്എംഇ, റീട്ടെയിൽ മേഖലകളിൽ ബാങ്ക് പ്രത്യേക ശ്രദ്ധ നൽകുന്ന മേഖലകളാണെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലകൾക്ക് ബാങ്കിംഗ് മേഖലയിൽനിന്നു നല്ല പിന്തുണയുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS: Dena Bank |