നിഫ്റ്റി 50 അധിഷ്ഠിത ഇടിഎഫിന് ഏഴ് മടങ്ങ് മൂല്യവളർച്ച

Posted on: June 9, 2016

Nifty-50-ETF-Big

കൊച്ചി: നിഫ്റ്റി 50 അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളിൽ കഴിഞ്ഞ ധനകാര്യവർഷം ഏകദേശം ഏഴ് മടങ്ങ് വളർച്ച കൈവരിച്ചു. അസറ്റ് അണ്ടർമാനേജ്‌മെന്റ 2016 മാർച്ച് 31 ന് 8,533 കോടി രൂപയായി. 2015 മാർച്ചിൽ 1,251 കോടി രൂപയായിരുന്നു.

ഇടിഎഫ് വിപണിയുടെ ആകെ മൂല്യം 2016 മാർച്ചിൽ 15,066 കോടി രൂപയിലെത്തി. 2015 മാർച്ചിൽ 7231 കോടിരൂപയായിരുന്നു. ഉയർന്നുവരുന്ന ഇടിഎഫുകളുടെ നിഫ്റ്റി സൂചികകളിൽ ഉള്ള ബെഞ്ചുമാർക്ക് മൂല്യങ്ങൾ ചെറുകിട നിക്ഷേപകരുടെ വരുമാനം വർധിപ്പിക്കാൻ മുഖ്യപങ്കു വഹിക്കുമെന്ന് ഇന്ത്യ ഇൻഡക്‌സ് പ്രൊഡാക്ട്‌സ് ആൻഡ് സർവീസസ് സിഇഒ മുകേഷ് അഗർവാൾ പറഞ്ഞു.

ചെറുകിട നിക്ഷേപകന് 100 രൂപയിൽ തുടങ്ങി ഇടിഎഫുകൾ വാങ്ങാൻ സാധിക്കും. ഇത് എളുപ്പത്തിൽ ഓഹരിയായി വാങ്ങാനും വിൽക്കാനും സാധിക്കും. ചെലവുകൾ മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് കുറവുമാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: Nifty 50 ETF |