മഹീന്ദ്ര മ്യൂച്ചൽ ഫണ്ടിന് സെബി അനുമതി

Posted on: February 10, 2016

Mahindra-Mutual-Fund.Big-a

മുംബൈ : മഹീന്ദ്ര ഫിനാൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് മഹീന്ദ്ര മ്യൂച്ചൽ ഫണ്ട് നടത്തിപ്പിന് ലൈസൻസ് ലഭിച്ചു.

ഗ്രാമീണ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന കമ്പനിയുടെ ലക്ഷ്യത്തിനനു സരണമായി ഭാവി സാമ്പത്തിക ഭദ്രതയ്ക്കു സഹായകമായ നൂതനമായ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടർ രമേഷ് അയ്യർ പറഞ്ഞു.

വികസനോന്മുഖ സമീപനത്തിലൂടെ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേക പരിശീലനം ലഭിച്ച അഡൈ്വസർമാരുടെ സഹായത്തോടെ മികവാർന്ന സാമ്പത്തിക ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മഹീന്ദ്ര ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ വി. രവി വിശദീകരിച്ചു.