ആന്ധ്രാ ബാങ്കിൽ സ്വർണ ബോണ്ട് പദ്ധതി

Posted on: January 20, 2016

Andhra-Bank-Gold-Bond-Big

കൊച്ചി : ആന്ധ്രാ ബാങ്കിൽ കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചു. ജനുവരി 22 വരെ ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സ്വർണ ബോണ്ട് പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ആന്ധ്രാ ബാങ്കിന്റെ 2755 ശാഖകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

വ്യക്തികൾ, അസോസിയേഷൻ, ട്രസ്റ്റുകൾ തുടങ്ങിയവർക്ക് സ്വർണ ബോണ്ടിന് അപേക്ഷ നല്കാം. കുറഞ്ഞ നിക്ഷേപം രണ്ടു ഗ്രാമും കൂടിയ നിക്ഷേപം 500 ഗ്രാമുമാണ്. ബോണ്ടിന്റെ കാലാവധി എട്ടു വർഷമാണെങ്കിലും അഞ്ചു വർഷത്തിനുശേഷം നിക്ഷേപകന് ആവശ്യമെങ്കിൽ ബോണ്ട് തിരികെ കൊടുത്ത് നിക്ഷേപതുക തിരിച്ചു വാങ്ങാം.

സ്വർണ ബോണ്ടിന് 2.75 ശതമാനം വാർഷിക പലിശ ലഭിക്കും. അർധ വാർഷികമായും പലിശ വാങ്ങാവുന്നതാണ്. ഗ്രാമിന് 2600 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഭൗതിക സ്വർണം വാങ്ങുന്നതിനു പകരം ആ പണം ഉപയോഗിച്ചു സ്വർണ ബോണ്ട് വാങ്ങുകയും പലിശ നേടുകയും ചെയ്യാം. ബോണ്ട് കാലാവധി പൂർത്തിയാകുമ്പോൾ ആ സമയത്തെ വിപണി വിലയുമായി ബന്ധപ്പെടുത്തി റിസർവ് ബാങ്ക് നിശ്ചയിക്കുന്ന തുകയ്ക്ക് ബോണ്ട് തിരിച്ചു വാങ്ങും. സ്വർണ്ണ വില വ്യതിയാനത്തിൽ നിന്ന് നിക്ഷേപകന് മുക്തിയും സ്ഥിരപലിശയും ഉറപ്പ്.