ഡിമാൻഡിൽ മാറ്റമില്ലാതെ സ്വർണം

Posted on: July 1, 2014

Gold-bars

നടപ്പു വർഷത്തിന്റെ ആദ്യ പാദത്തിൽ സ്വർണത്തിന്റെ ആഗോള ഡിമാൻഡ് 1074 ടൺ ആയിരുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. 2013 ലെ ഇതേ കാലയളവിൽ ഇതേ ഡിമാൻഡ് സ്വർണത്തിനുണ്ടായിരുന്നു. ആഗോള വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡിനു ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂചന.

ഈ വർഷം ആദ്യപാദത്തിൽ സ്വർണാഭരണങ്ങളുടെ ആഗോള ഡിമാൻഡ്
571 ടൺ ആയിരുന്നു. മുൻ വർഷത്തേക്കാൾ മൂന്നു ശതമാനം അധിക ഡിമാൻഡാണിത്. 2013 മുതൽ സ്വർണത്തിന്റെ ഏറ്റവും വലിയ ആഗോളവിപണിയായ ചൈനയിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ 70 ശതമാനം വർധനയുണ്ട്.

ആഗോളതലത്തിൽ സ്വർണം വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത് കേന്ദ്ര ബാങ്കുകളാണ്. 122 ടൺ സ്വർണമാണ് ബാങ്കുകൾ ആദ്യ പാദത്തിൽ വാങ്ങിക്കൂട്ടിയത്.