ബ്ലാക്ക് കാർബൺ ഭീഷണിയെ അതിജീവിക്കാൻ ഒരു കൂട്ടായ്മ

Posted on: March 15, 2015

Anil-Agarwal-Dialogue-banne

ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗ് രാജ്യം നേരിടുന്ന വായുമലിനീകരണ ഭീഷണികൾക്ക് എതിരെയുള്ള കൂട്ടായ്മയായി. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് സ്ഥാപക ഡയറക്ടർ അനിൽ അഗർവാളിന്റെ സ്മരണാർത്ഥമാണ് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ രാജ്യാന്തര കൺവൻഷൻ സംഘടിപ്പിച്ചത്.

ഡീസൽ വാഹനങ്ങൾ, ഇഷ്ടിക ചൂളകൾ, ഗാർഹിക അടുപ്പുകൾ ഇവയെല്ലാം ബ്ലാക്ക് കാർബൺ പുറന്തള്ളുന്നുണ്ട്. അടുപ്പുകളിൽ നിന്നുള്ള ബ്ലാക്ക് കാർബണിന്റെ ആദ്യ ഇരകൾ സ്ത്രീകളാണ്. വാഹനപ്പെരുപ്പം സൃഷ്ടിക്കുന്ന കാർബൺ പുറന്തള്ളൽ കാലാവസ്ഥ വ്യതിയാനത്തിനും മരണകാരണമായേക്കാവുന്ന രോഗങ്ങൾക്കും ഇടയാക്കും. ഡീസൽ ഉൾപ്പടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും പൊതുഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുകയുമാണ് ബ്ലാക്ക് കാർബൺ ഭീഷണി നേരിടാനുള്ള മാർഗമെന്ന് യോഗം വിലയിരുത്തി.

യൂറോ മാനദണ്ഡങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണ്. ചൈനയും ശ്രീലങ്കയും ഉൾപ്പടെയുള്ള അയൽരാജ്യങ്ങൾ ഇക്കാര്യത്തിൽ ഫലപ്രദമായ മാർഗങ്ങൾ സ്വീകരിച്ചതായി വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ പ്രഭാഷകർ ചൂണ്ടിക്കാട്ടി.

മൈക്കൽ ബ്രൗർ (പ്രഫസർ, പബ്ലിക്ക് ഹെൽത്ത് യൂണിവേഴ്‌സിറ്റി, ബ്രിട്ടീഷ് കൊളംമ്പിയ), എ. ജയരാമൻ (ഡയറക്ടർ, നാഷണൽ അറ്റ്‌മോസ്ഫിയറിക് റിസേർച്ച് ലബോറട്ടറി), കിർക് സ്മിത്ത് (പ്രഫസർ, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ), എലൻ ബൗം (എക്‌സിക്യൂട്ടീവ് ഡയറക്ടർ, ക്ലൈമറ്റ് ആൻഡ് ഹെൽത്ത് റിസേർച്ച് നെറ്റ് വർക്ക് യുഎസ്എ), മുകേഷ് ശർമ്മ ( പ്രഫസർ ഐഐടി കാൺപൂർ),

CSE-AAD-roundup-big

മരിയാനെ ട്രോൺസ്റ്റാഡ് ലുണ്ട് (നോർവെ), മൈക്കൽ വാൽഷ് (യുഎസ്എ), റേ മിൻജേഴ്‌സ് (കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ സാൻഫ്രാൻസിസ്‌കോ), ലീ കുൻഷെംഗ് (ചൈന), ബാർട്ട് ഇ ക്രോയിസ് (കാലിഫോർണിയ എയർ റിസോഴ്‌സസ് ബോർഡ്), ഡോൺ എസ്. ജയവീര (ചെയർമാൻ, നാഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷൻ, ശ്രീലങ്ക), ആർ. കെ. മൽഹോത്ര (മെംബർ, ഓട്ടോ ഫ്യുവൽ പോളിസി കമ്മിറ്റി), നീൽകാന്ത് വി. മറാത്തെ (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എആർഎഐ), അലോക് ട്രിഗുനായറ്റ് (സിഒഒ ഇകോകാറ്റ്),

എലിസ ദുമിറ്റ്‌റെസ്‌കു (കൺസൾട്ടന്റ്, യു എൻ എൻവയൺമെന്റ് പ്രോഗ്രാം, കെനിയ), ഗാരി ക്ലീമാൻ (വേൾഡ് ബാങ്ക്), ഹോങ്ങ് ആൻ ലി (വിയറ്റ്‌നാം യൂണിവേഴ്‌സിറ്റി), കോർണി ഹ്യുസെൻഗ (സെക്രട്ടറി ജനറൽ, പാർട്ണർഷിപ്പ് ഓൺ സസ്‌റ്റൈനബിൾ ലോ കാർബൺ ട്രാൻസ്‌പോർട്ട്, ഷാംഗായ്) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സിഎസ്ഇ ഡയറക്ടർ സുനിത നാരയൺ, സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷൺ, എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ്ചൗധരി, അരുണ കുമാരൻകണ്ടത്ത്. പ്രിയങ്ക ചന്ദോള, സൗപർണോ ബാനർജി, ഷീബ മദൻ, അനുപം ശ്രീവാസ്തവ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.