ശുദ്ധവായു ദേശീയ വെല്ലുവിളിയെന്ന് അനുമിത റോയ് ചൗധരി

Posted on: March 14, 2015

Anil-Agarwal-Dialogue-banne

ന്യൂഡൽഹി : ശുദ്ധവായു ഇന്ത്യയുടെ ദേശീയ വെല്ലുവിളിയാണെന്ന് സിഎസ്ഇ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനുമിത റോയ് ചൗധരി. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

CSE-Anumita-Roychowdhury-bi

വായുവിലെ ഘടകമാലിന്യങ്ങൾ ആഗോളതലത്തിൽ ഏറ്റവും വലിയ ഒൻപതാമത്തെ കൊലയാളിയാണ്. ഇന്ത്യയിൽ ഏറ്റവും വലിയ അഞ്ചാമത്തെ മരണകാരണവും വായുമലിനീകരണമാണ്. 2010 ൽ 627,000 പേരാണ് ഇത്തരത്തിൽ മരണമടഞ്ഞത്. ഇന്ത്യയിലുണ്ടായ ആകെ മരണത്തിന്റെ ആറു ശതമാനം വരുമിത്.

വായുമലിനീകരണം ആരോഗ്യത്തിനും കാലാവസ്ഥയ്ക്കും ഒരു പോലെ ഭീഷണിയാണ്. 2009 ൽ 57 നഗരങ്ങളാണ് മലിനീകരിക്കപ്പെട്ടതെങ്കിൽ 2012 ആയപ്പോഴേക്കും 85 നഗരങ്ങളായി. ഇവയിൽ 6-8 നഗരങ്ങൾ ഗുരുതരമായ മലിനീകരണ ഭീഷണി നേരിടുന്നവയാണ്. കാർബൺ പുറന്തള്ളലിൽ 25 ശതമാനം വാഹനങ്ങളിൽ നിന്നാണെന്നും അനുമിത റോയ് ചൗധരി ചൂണ്ടിക്കാട്ടി.