അഗസ്ത്യവനം പ്ലാസ്റ്റിക് വിമുക്തമാക്കാൻ വനം വകുപ്പ്

Posted on: May 4, 2015

Kerala-Forest-Plastic-Threaതിരുവനന്തപുരം : അഗസ്ത്യവനം പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മാരപാണ്ഡ്യൻ അറിയിച്ചു. വനത്തിൽ സന്ദർശകർ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യമൃഗങ്ങൾക്ക് അപകടകരമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവ ശേഖരിച്ച് വനത്തിനു പുറത്തെത്തിക്കാൻ നിർദ്ദേശം നൽകിയത്. അതിരുമല ഇടത്താവളത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്നും മാരപാണ്ഡ്യൻ പറഞ്ഞു.
46 കിലോമീറ്ററോളം കാൽനടയായാണ് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അഗസ്ത്യവന യാത്ര നടത്തിയത്. ഔഷധസസ്യങ്ങളുടെ ആവാസകേന്ദ്രമായ അഗസ്ത്യമലയുടെ പാരിസ്ഥിതികമായ പ്രാധാന്യം മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും മാരപാണ്ഡ്യൻ അഭിപ്രായപ്പെട്ടു.