ആറന്മുളയിൽ നാഷണൽ ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവൽ

Posted on: April 30, 2015

Jack-fruit-Big

പത്തനംതിട്ട : നാഷണൽ ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവൽ മെയ് 15 മുതൽ 18 വരെ ആറന്മുളയിൽ നടക്കും. ചക്ക-ജീവനോപാധി, സാധ്യതകൾ എന്നതാണ് മഹോത്സവത്തിന്റെ മുഖ്യ ആശയം. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്, സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ), ജാക്ക്ഫ്രൂട്ട് പ്രൊമേഷൻ കൗൺസിൽ എന്നിവ സംയുക്തമായാണ് ജാക്ക്ഫ്രൂട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡോ. സി. വി. ആനന്ദബോസ് ആണ് ഫെസ്റ്റിവലിന്റെ ചെയർമാൻ.

ദേശീയ സെമിനാർ, എക്‌സിബിഷൻ, മൂല്യവർധിത ഉത്പന്ന നിർമാണം, പാചകമത്സരം, ഭക്ഷ്യമേള തുടങ്ങി വിപുലമായ പരിപാടികളോടെയാണ് ചക്ക മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് സിസ്സ പ്രസിഡന്റ് സി.ജി. ഗംഗാധരൻ, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കുമ്മനം രാജശേഖരൻ, ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ജനറൽസെക്രട്ടറി എൽ. പങ്കജാക്ഷൻ എന്നിവർ പറഞ്ഞു.