ഹരിത ടവറുകളുമായി ഇൻഡസ് ടവേഴ്‌സ്

Posted on: April 28, 2015

Indus-Tower-CS

കൊച്ചി : ഇൻഡസ് ടവേഴ്‌സ് 15 ടെലികോം സർക്കിളുകളിലായി 50,000 ഔട്ട്‌ഡോർ സൈറ്റുകൾ പ്രഖ്യാപിച്ചു. ഇതിൽ 35 ശതമാനം ഹരിത ടവറുകൾ ആണ്. ഊർജ ഉപഭോഗം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശ്യം.

ഡീസൽ ഉപയോഗം കുറയ്ക്കുകയും കാർബൺ പുറംതള്ളൽ ലഘൂകരിക്കുകയും അതുവഴി ഊർജ്ജം ലാഭിക്കാനും ഇൻഡസ് ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇൻഡസ് ടവേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി എസ് ശാന്താ രാജു പറഞ്ഞു.

സംശുദ്ധമായ പരിസ്ഥിതിയും ഇടമുറിയാത്ത വാർത്താവിനിമയ സംവിധാനവുമാണ് ഇൻഡസിന്റെ ലക്ഷ്യമെന്ന് ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ ബിമൽ ദയാൽ ചൂണ്ടിക്കാട്ടി. ഹരിതവത്കരണത്തിന്റെ ഭാഗമായി 70 ദശലക്ഷം ലിറ്റർ ഡീസലിന്റെ ഉപയോഗം വെട്ടികുറയ്ക്കാൻ കഴിഞ്ഞു. ഇതുവഴി 10 ദശലക്ഷം കിലോഗ്രാം കാർബൺ പുറം തള്ളലാണ് ഇല്ലാതാക്കിയത്. 5.1 ദശലക്ഷം വൃക്ഷങ്ങൾ നടുന്നതിന് തത്തുല്യമാണിത്.

ഇന്ത്യയിൽ 1.15 ലക്ഷത്തിലേറെ ടെലികോം ടവറുകളാണ് ഇൻഡസ് ടവേഴ്‌സിനുള്ളത്. ബാർസിലോണയിലെ ജിഎസ്എംഎ ഗ്രീൻ മൊബൈൽ അവാർഡ് 2013-ലും 2015-ലും ഇൻഡസ് ടവേഴ്‌സിന് ലഭിച്ചിട്ടുണ്ട്.