ഹാർട്ട് ബീറ്റ്‌സ് ഓഫ് നേച്ചർ 22 ന് സമാപിക്കും

Posted on: April 21, 2015

Samson-P-Samuel-Photo-Exhib

തിരുവനന്തപുരം : കാനനസംഗമത്തോടനുബന്ധിച്ച് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സാംസൺ പി. സാമുവലിന്റെ ചിത്രങ്ങളുടെ പ്രദർശനം – ഹാർട്ട് ബീറ്റ്‌സ് ഓഫ് നേച്ചർ 22 ന് സമാപിക്കും.

Samson-P-Samuel-W-L-P-big

കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഫോട്ടോ പ്രദർശം ഏപ്രിൽ 17 ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ വന്യജീവി സങ്കേതങ്ങളിൽ നിന്നും പകർത്തിയ വൈവിധ്യമാർന്ന 50 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.