അന്താരാഷ്ട്ര വനദിനാചരണം കൊച്ചിയിൽ

Posted on: March 20, 2015

Kerala-Forest-with-water-bi

കൊച്ചി : വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനദിനാചരണം, ഫോറസ്റ്റ് ഫോർ എവർ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 21 ന് ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളം ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ വനം-പരിസ്ഥിതി മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. എസ്. ശർമ്മ എംഎൽഎ അധ്യക്ഷത വഹിക്കും. കെ. വി. തോമസ് എംപി മുഖ്യാതിഥിയും ജസ്റ്റീസ് കെ. സുകുമാരൻ വിശിഷ്ടതിഥിയുമായിരിക്കും.

ഈ വർഷത്തെ ലോകവനദിനാചരണത്തോടനുബന്ധിച്ച് വനങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയം ചർച്ച ചെയ്യും. വന സംരക്ഷണത്തിന് വനം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. നമ്മുടെ വനങ്ങൾ എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ആശയം മുൻനിറുത്തി വനം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫോറസ്റ്റ് ഫോർ എവർ. അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി വനങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തെ അധികരിച്ച് രാവിലെ പത്ത് മുതൽ ശില്പശാല സംഘടിപ്പിക്കും.