മലിനീകരണമില്ലാത്ത ഇന്ധനം അവകാശമെന്ന് സുനിത നാരായൺ

Posted on: March 14, 2015

Anil-Agarwal-Dialogue-banne

ന്യൂഡൽഹി : അന്തരീക്ഷമലിനീകരണമില്ലാത്ത ഇന്ധനം അവകാശമാണെന്ന് സിഎസ്ഇ ഡയറക്ടർ സുനിത നാരായൺ. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ സംഘടിപ്പിച്ച 2015 ലെ അനിൽ അഗർവാൾ ഡയലോഗിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

Sunita-Narain-bigകാലാവസ്ഥ വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവയിൽ രാജ്യം ഏറെ വെല്ലുവിളി നേരിടുകയാണ്. വാഹനങ്ങളുടെ സംഖ്യ അനുദിനം വർധിക്കുമ്പോൾ വിഷവാതകങ്ങളുടെ പുറന്തള്ളലും വർധിക്കുന്നു. 50 ശതമാനത്തിൽ അധികം ഇന്ത്യൻ നഗരങ്ങളിലും ശ്വസിക്കപ്പെടുന്നത് വായു മാലിന്യങ്ങൾ നിറഞ്ഞതാണ്.

ഡീസൽ വാഹനങ്ങൾ പുറന്തള്ളുന്ന ബ്ലാക്ക് കാർബൺ ശ്വാസകോശരോഗങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. വായു ശുദ്ധമാകാൻ ഇന്ത്യയിൽ വിതരണം ചെയ്യുന്ന ഡീസലും ശുദ്ധീകരിക്കപ്പെടണം. യൂറോപ്പ് 2020 ൽ യൂറോ ആറ് എമിഷൻ മാനദണ്ഡങ്ങൾ നടപ്പാക്കാൻ ഒരുങ്ങുമ്പോൾ 2017 ൽ ഇന്ത്യ യൂറോ നാല് നിലവാരം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ്.

എല്ലാവർക്കും ശുദ്ധമായ ഇന്ധനം, ശുദ്ധമായ പാർപ്പിടം, ശുദ്ധ വായു തുടങ്ങി ലക്ഷ്യങ്ങളാണ് അനിൽ അഗർവാൾ ഡയലോഗ് മുന്നോട്ടുവയ്ക്കുന്നതെന്നും സുനിത നാരായൺ ചൂണ്ടിക്കാട്ടി.