തൊമ്മൻകുത്ത് ശുചീകരിച്ച് ഫിസാറ്റ് വിദ്യാർത്ഥികൾ മാതൃകയായി

Posted on: March 8, 2015

Fisat-Thommankuth-big

അങ്കമാലി : വിനോദസഞ്ചാരികൾ മലിനമാക്കിയ തൊടുപുഴയിലെ തൊമ്മൻകുത്ത് ശൂചീകരിച്ച് മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികൾ മാതൃകയായി. ഫിസാറ്റിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥികളാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ട പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തത്. എഴുപതോളം പെൺകുട്ടികളടങ്ങുന്ന 120 അംഗ സംഘമാണ് തൊമ്മൻകുത്ത് ശുചീകരിച്ചത്.

ഫിസാറ്റ് ബിസിനസ് സ്‌കൂൾ ഡീനും ഡയറക്ടറുമായ ഡോ. പി. എ. മാത്യു പരിസ്ഥിതി സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു. എൻവയൺമെന്റ് മാനേജ്‌മെന്റ് അധ്യാപിക പ്രഫ. സിന്ധു ജോർജ് പരിപാടികൾക്ക് നേതൃത്വം നൽകി. ആലുവയിലെ പ്ലാൻ അറ്റ് എർത്ത് എന്ന എൻജിഒയുമായി ചേർന്നാണ് ഫിസാറ്റിലെ വിദ്യാർത്ഥികൾ ശൂചീകരണ പരിപാടി ആവിഷ്‌കരിച്ചത്.