ഫ്രണ്ട്‌സ് ഫോർ ലൈഫ് മുത്തൂറ്റ് – ഡബ്ല്യു ഡബ്ല്യു എഫ് ധാരണ

Posted on: February 14, 2015

Asian-Elephants-big

കൊച്ചി : ആനകളെ സംരക്ഷിക്കുന്നതിനായി മുത്തൂറ്റ് ഗ്രൂപ്പും വേൾഡ്‌വൈഡ് ഫ്രണ്ട് ഫോർ നേച്ചർ – ഇന്ത്യയും ചേർന്ന് ഫ്രണ്ട്‌സ് ഫോർ ലൈഫ് എന്ന ബൃഹദ് പദ്ധതിക്ക് തുടക്കമിട്ടു. ആനകളുടെ എണ്ണം കുറയാതെ നിലനിർത്തുകയും, അവയുടെ ആവാസ കേന്ദ്രങ്ങൾ സംരക്ഷിക്കുകയും, ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ ആനകളുടെ നിവാസ മേഖലകളാണ് പ്രധാനമായും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആനകളുടെ സംരക്ഷണത്തിനായുള്ള നിലവിലുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും, നിയമനിർമാണമടക്കമുള്ള സംവിധാനങ്ങൾക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യാൻ ഫ്രണ്ട്‌സ് ഫോർ ലൈഫ് പദ്ധതി ലക്ഷ്യമിടുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഹാഥി മേരാ സാഥി സിഎസ്ആർ സംരംഭത്തിന്റെ ഭാഗമായാണ് ഡബ്ലിയുഡബ്ലിയുഎഫുമായുള്ള ഈ സംയുക്ത പദ്ധതി.

ഏഷ്യൻ ആനകളുടെ 60 ശതമാനവും ഇന്ത്യയിലാണുള്ളത്. എഴുപതുകൾ മുതലേ ആന സംരക്ഷ പദ്ധതികളിൽ ഡബ്ലിയുഡബ്ലിയുഎഫ് സജീവമാണ്. മുത്തൂറ്റ് ഗ്രൂപ്പുമായുള്ള സഹകരണം ഈ ശ്രമങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്ന് ഡബ്ലിയുഡബ്ലിയുഎഫ് ഇന്ത്യ സെക്രട്ടറി ജനറലും സിഇഒ യുമായ രവി സിംഗ് പറഞ്ഞു.