സ്‌പൈസ് ഗ്രൂപ്പ് ഇ-വേസ്റ്റ് സംസ്‌കരണ മേഖലയിലേക്ക്

Posted on: January 31, 2015

Mobile-Phone-Waste-big

ന്യൂഡൽഹി : മൊബൈൽ ഫോൺ നിർമാതാക്കളായ സ്‌പൈസ് ഗ്രൂപ്പ് ഇ-വേസ്റ്റ് സംസ്‌കരണമേഖലയിലേക്ക്. 500 കോടി രൂപ മുതൽമുടക്കിൽ ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ നിർമാണ യൂണിറ്റും ഇ-വേസ്റ്റ് സംസ്‌കരണ പ്ലാന്റും സ്ഥാപിക്കും. പ്രതിമാസം 10 ലക്ഷം യൂണിറ്റ് ബജറ്റ് സ്മാർട്ട് ഫോണുകൾ നിർമ്മിക്കുന്ന പ്ലാന്റ് രാംപൂർ ജില്ലയിലാണ് സ്ഥാപിക്കുന്നത്.

ഉപയോഗിച്ച മൊബൈൽഫോണുകളായിരിക്കും ഇ-വേസ്റ്റ് പ്ലാന്റിൽ സംസ്‌കരിക്കുന്നത്. ഇ-വേസ്റ്റ് പ്ലാന്റിനായി ഗ്രേറ്റർ നോയിഡയിലെ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 25-30 ഏക്കർ സ്ഥലം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഗ്രൂപ്പിന്റെ പിന്നോക്ക സംയോജന പ്രക്രിയയുടെ ഭാഗമാണ് ഇ-വേസ്റ്റ് പ്ലാന്റ് എന്ന് ചെയർമാൻ ദിലീപ് മോഡി പറഞ്ഞു. രണ്ടു പ്ലാന്റുകളും കൂടി നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.